/kalakaumudi/media/media_files/2025/08/08/whatsapp-image-2025-08-08-14-59-32.jpeg)
തൃക്കാക്കര: രാജ്യത്തെ ജനാധിപത്യവും ഭരണഘടനയെയും അട്ടിമറിക്കുന്ന ബിജെ പി ഗവൺമെന്റിന് കൂട്ട് നിൽക്കുന്ന ഇലക്ഷൻ കമ്മീഷന്റെ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് തൃക്കാക്കര ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണ് കെട്ടി പ്രതിഷേധിച്ചു.കാക്കനാട് ഐ.എം.ജി ജംഗ്ഷന് സമീപത്തെ ഗാന്ധി പ്രതിമക്ക് മുന്നിൽ നടന്ന സമരം കോൺഗ്രസ് തൃക്കാക്കര നോർത്ത് മണ്ഡലം പ്രസിഡന്റ് സി.സി വിജു ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് തൃക്കാക്കര ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് ജിപ്സൺ ജോളി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ഈസ്റ്റ് മണ്ഡലം കമ്മിറ്റയുടെ പ്രസിഡന്റ് എം എസ് അനിൽ കുമാർ മുഖ്യ പ്രഭാഷണം നടത്തി.മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് ഹസീന ഉമ്മർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് മാരായ പി.എസ് സുജിത്, ബാബു ആന്റണി, യൂത്ത് കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡന്റ് ലിപ്സൺ ആന്റണി, കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡന്റ് മാരായ സിന്റോ ജോയ്, റൂബൻ പൈനാക്കി, മനോജ് കെ എം, ഷിബു ചന്ദ്രൻ,സാബു പടിയഞ്ചേരി, റഫീഖ് പൂതെലി എന്നിവർ സംസാരിച്ചു.