പൊലീസ് മർദ്ദനത്തിന്റെ ഇര, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്ത് വിവാഹിതനായി

ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. വിവാഹ ചടങ്ങിൽ കോൺഗ്രസ് നേതാക്കളായ ടി.എൻ. പ്രതാപൻ, സന്ദീപ് വാര്യർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു

author-image
Devina
New Update
sujithvs


തൃശ്ശൂർ: നീതിക്കായി പോരാടുന്ന പൊലീസ് മർദ്ദന ഇര യൂത്ത് കോൺഗ്രസ് കുന്നംകുളം മണ്ഡലം പ്രസിഡന്റ് സുജിത്ത് വിവാഹിതനായി. തൃഷ്ണയാണ് വധു. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. വിവാഹ ചടങ്ങിൽ കോൺഗ്രസ് നേതാക്കളായ ടി.എൻ. പ്രതാപൻ, സന്ദീപ് വാര്യർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. കഴിഞ്ഞ വർഷം കുന്നംകുളത്ത് വെച്ച് പോലീസ് കസ്റ്റഡിയിലെടുത്ത സുജിത്തിനെ ക്രൂരമായി മർദ്ദിച്ചുവെന്ന ആരോപണം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ വിഷയത്തിൽ പോലീസിനെതിരെ ശക്തമായ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. തുടർന്ന് പോലീസിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
സുജിത്ത് നടത്തിയ പോരാട്ടം, തുറന്ന് കാട്ടിയത് പൊലീസിന്റെ ക്രൂരത
കഴിഞ്ഞ ദിവസം വീട്ടിലെത്തിയ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ സുജിത്തിന് സ്വർണ മോതിരം സമ്മാനമായി നൽകിയിരുന്നു. തൃശൂർ ഡിസിസി പ്രസിഡൻറ് ജോസഫ് ടാജറ്റ് സുജിത്തിന് സ്വർണമാല നൽകിയിരുന്നത്. 2023 ഏപ്രിൽ അഞ്ചിന് രാത്രിയാണ് സുജിത്ത് കുന്നംകുളം സ്റ്റേഷനിൽ അതിക്രൂരമായ മർദനം നേരിട്ടത്. ഇതേത്തുടർന്ന് സുജിത്തിന് കേൾവിശക്തി ഭാഗികമായി നഷ്ടപ്പെട്ടു. പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ പിന്തുണയിൽ അന്നുമുതൽ സുജിത്ത് നടത്തിയ പോരാട്ടമാണ് ദൃശ്യങ്ങൾ ലഭ്യമാകുന്നതിനും പൊലീസുകാരുടെ സസ്പെൻഷനും വഴിവെച്ചത്.