യൂത്ത് കോണ്‍ഗ്രസിന്റെ മലപ്പുറം എസ്.പി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

മാര്‍ച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറികടന്ന് എസ്പി ഓഫീസ് വളപ്പില്‍ കടന്ന പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി

author-image
Prana
New Update
youth con mlp
Listen to this article
0.75x 1x 1.5x
00:00 / 00:00

പി വി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മലപ്പുറം എസ്പി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.

പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറികടന്ന് എസ്പി ഓഫീസ് വളപ്പില്‍ കടന്ന പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.

ഇയാളെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത് പ്രവര്‍ത്തകര്‍ തടഞ്ഞതോടെ ഇരുകൂട്ടരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഏറെ സമയത്തിന് ശേഷമാണ് സംഘര്‍ഷാവസ്ഥക്ക് അയവുണ്ടായത്.

 

Malappuram SP youth congress police