വന്ദേഭാരത് ട്രെയിനിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ആംബുലൻസ് സൗകര്യം ഒരുക്കാനോ പകരം അത്യാവശ്യസംവിധാനം ചെയ്തു തരാനോ റെയിൽവേ പൊലീസ് തയ്യാറായില്ലെന്നും സ്വിഗി ഏജൻസിയുടെ സഹായത്തോടെയാണ് ആശുപത്രിയിലെത്തിച്ചെതെന്നും ബന്ധുക്കൾ പറഞ്ഞു.

author-image
Devina
New Update
vandeeeeeeeeeeeeeee


തൃശൂർ: കുടുംബസമേതം വിനോദയാത്ര കഴിഞ്ഞ് വന്ദേഭാരതിൽ യാത്ര ചെയ്തിരുന്ന യുവാവ് ട്രെയിനിൽ കുഴഞ്ഞുവീണ് മരിച്ചു.

തിരുവനന്തപുരം ആന ഇടവഴി പാരപ്പെറ്റ ലെയിൻ ശ്രീരാഘവത്തിൽ ചാർട്ടേഡ് അക്കൗണ്ടന്റ് രമേഷ് കുമാറിന്റെയും ഹൈസ്‌കൂൾ അധ്യാപിക ആദർശിനിയുടെയും ഏകമകൻ അഭിരാം (23) ആണ് മരിച്ചത്.

വൈകിട്ട് ആറയോടെയായിരുന്നു സംഭവം.

 വന്ദേഭാരതിൽ ഷൊർണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്നു.

തൃശൂരെത്തും മുൻപേ കുഴഞ്ഞുവീണു നെല്ലിയാമ്പതിയിൽ നിന്നും വിനോദയാത്ര കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു ദുരന്തം.

 തിരുവനന്തപുരം ടെക്‌നോപാർക്കിലെ ഉദ്യോഗസ്ഥനാണ് അഭിരാം. മൃതദേഹം തൃശൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ .

ഭക്ഷ്യവിഷബാധയാണ് കാരണമെന്നു കരുതുന്നുതായി അധികൃതർ പറഞ്ഞു. അതേസമയം റെയിൽവേ പൊലീസിന്റെയും സ്‌റ്റേഷൻ അധികൃതരുടെയും ഭാഗത്തു നിന്ന് തികഞ്ഞ അനാസ്ഥയാണ് ഉണ്ടായത് എന്ന് അഭിരാമിന്റെ ബന്ധുക്കൾ ആരോപിച്ചു.

ആംബുലൻസ് സൗകര്യം ഒരുക്കാനോ പകരം അത്യാവശ്യസംവിധാനം ചെയ്തു തരാനോ റെയിൽവേ പൊലീസ് തയ്യാറായില്ലെന്നും സ്വിഗി ഏജൻസിയുടെ സഹായത്തോടെയാണ് ആശുപത്രിയിലെത്തിച്ചെതെന്നും ബന്ധുക്കൾ പറഞ്ഞു.