നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച ഡ്രൈവറിൻറെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം

ഓട്ടം കഴിഞ്ഞെത്തിയ നന്ദു വീടിനു സമീപത്ത് വാഹനം പാർക്ക് ചെയ്തു തിരികെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. വാഹനം നിരങ്ങിനീങ്ങുന്നത് കണ്ട് ഉള്ളിൽ കയറി നിയന്ത്രിക്കാൻ ശ്രമിച്ച നന്ദു വാഹനത്തിന് അടിയിൽപ്പെടുകയും വാഹനം ദേഹത്തുകൂടി കയറി ഇറങ്ങുകയുമായിരുന്നു. 

author-image
Vishnupriya
Updated On
New Update
nan

നന്ദു

Listen to this article
0.75x 1x 1.5x
00:00 / 00:00

വാളകം (കൊല്ലം): വീടിനു സമീപം പാർക്ക് ചെയ്തിരുന്ന വാഹനം ദേഹത്തുകൂടി കയറിയിറങ്ങി ഡ്രൈവർക്ക് ദാരുണാന്ത്യം. വാളകം കുന്നയ്ക്കാൽ തേവർമഠത്തിൽ നന്ദുവാണ് (21) മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഓട്ടം കഴിഞ്ഞെത്തിയ നന്ദു വീടിനു സമീപത്ത് വാഹനം പാർക്ക് ചെയ്തു തിരികെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. വാഹനം നിരങ്ങിനീങ്ങുന്നത് കണ്ട് ഉള്ളിൽ കയറി നിയന്ത്രിക്കാൻ ശ്രമിച്ച നന്ദു വാഹനത്തിന് അടിയിൽപ്പെടുകയും വാഹനം ദേഹത്തുകൂടി കയറി ഇറങ്ങുകയുമായിരുന്നു. 

വീടിനും വാഹനം പാർക്ക് ചെയ്യുന്ന സ്ഥലത്തിനും ഇടയിലുള്ള തോട്ടിലേക്ക് വീണ നന്ദുവിന്റെ മുകളിലേക്ക് വാഹനവും വീണു. നാട്ടുകാർ ഓടിക്കൂടിയെങ്കിലും വാഹനം നീക്കാൻ സാധിച്ചില്ല. തുടർന്ന് ജെസിബി എത്തിച്ചാണ് വാഹനം മാറ്റിയത്. നന്ദുവിനെ ഉടൻ തന്നെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മൂവാറ്റുപുഴ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

kollam accident