പ്രതീകാത്മക ചിത്രം
കൊച്ചി: പുതുവൈപ്പിനില്‍ കടലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കലൂര്‍ കത്രിക്കടവ് സ്വദേശി അഭിഷേകാണ്(23) മരിച്ചത്. കടലില്‍ കുളിക്കാനിറങ്ങിയതിനിടെ അഭിഷേക് ഉള്‍പ്പെടെ മൂന്ന് പേര്‍ തിരയില്‍പ്പെടുകയായിരുന്നു. ഇവരില്‍ രണ്ട് പേരെ രക്ഷപ്പെടുത്തി. ഇരുവരുടേയും നില ഗുരുതരമാണ്.
മരിച്ച അഭിഷേകും കൂട്ടുകാരുമടങ്ങുന്ന ഏഴംഗ സംഘം ഞായറാഴ്ച രാവിലെയോടെയാണ് പുതുവൈപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയത്.മിലന്‍, ആല്‍വിന്‍ എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.പുതുവൈപ്പിനില്‍ പ്രവര്‍ത്തിക്കുന്ന നീന്തല്‍ പരിശീലക ക്ലബ്ബിലെ അംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ട യുവാക്കളെ രക്ഷിച്ചത്.