youth held with ganja
തൃശൂര്‍ കൊടകരയില്‍ 100 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍.
പെരുമ്പാവൂര്‍ സ്വദേശി അജി, ആലത്തൂര്‍ സ്വദേശി ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്.
ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡും ലഹരിവിരുദ്ധ സംഘവും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
ഒറീസയില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചത്. പെരുമ്പാവൂരിലേക്ക് കഞ്ചാവ് കാറില്‍ കടത്തുന്നതിനിടെയാണ് പ്രതികള്‍ പിടിയിലാവുന്നത്. വില്‍പ്പനക്കായാണ് പ്രതികള്‍ കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.