പ്രതീകാത്മക ചിത്രം
കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. കുളനട സ്വദേശി അഖിൽ (20), മഞ്ചള്ളൂർ സ്വദേശി സുജിൻ (20) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കു ശേഷം ബന്ധുക്കളോടൊപ്പമാണ് വിദ്യാർഥികൾ പത്തനാപുരം മഞ്ചള്ളൂർ മണക്കാട്ടുകടവിൽ കുളിക്കാനെത്തിയത്. സുജിനാണ് ആദ്യം കയത്തിലേക്ക് മുങ്ങിപ്പോയത്. സുജിനെ രക്ഷിക്കാൻ ശ്രമിക്കവെ അഖിലും അപകടത്തിൽപ്പെട്ടു. ഇരുവരും ഐടിഐ പഠനം കഴിഞ്ഞവരാണ്. മൃതദേഹങ്ങൾ പത്തനാപുരം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
