പത്തനംതിട്ടയില്‍ കഞ്ചാവ് കടത്തികൊണ്ടുവന്ന കേസില്‍ യുവാവിന് അഞ്ച് വര്‍ഷം കഠിന തടവും 25000 രൂപ പിഴയും വിധിച്ച് കോടതി. അതിഥി തൊഴിലാളിയായ സഹിദുല്‍ ഇസ്ലാമിനെയാണ് പത്തനംതിട്ട അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്.ആറന്മുള വില്ലേജില്‍ മാലക്കരയില്‍ വെച്ച് 1.15 കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നതിനിടെയാണ് പ്രതി പിടിയിലാവുന്നത്. 2023ല്‍ ആണ് കേസിനാസ്പദമായ സംഭവം.പത്തനംതിട്ട എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷാജിയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പത്തനംതിട്ട എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയുടെ സഹായത്തോടെ പത്തനംതിട്ട അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ രാജീവ് ബി നായര്‍ അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു.