16കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് ഏഴു വര്‍ഷം തടവുശിക്ഷ

മലപ്പുറം പുറത്തൂര്‍ സ്വദേശി നിയാസിനെയാണ് തിരൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി പോക്‌സോ കുറ്റം ചുമത്തി ശിക്ഷിച്ചത്. 2012 നവംബര്‍ 12നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

author-image
Prana
New Update
d

പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിന് ഏഴു വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. മലപ്പുറം പുറത്തൂര്‍ സ്വദേശി നിയാസിനെയാണ് തിരൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി പോക്‌സോ കുറ്റം ചുമത്തി ശിക്ഷിച്ചത്. 2012 നവംബര്‍ 12നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പെണ്‍കുട്ടി താമസിക്കുന്ന വീട്ടില്‍ രാത്രി അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്നാണ് തിരൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്.

Rape Case imprisonment pocso act