കെട്ടിയിട്ടു, തുണിയിൽ തേങ്ങ പൊതിഞ്ഞ് അടിച്ചു; പെൺസുഹൃത്തിന് പിറന്നാൾ കേക്കുമായെത്തിയ യുവാവിന് ക്രൂരമർദ്ദനം

കഴിഞ്ഞ ദിവസമാണ് പിറന്നാൾ കേക്കുമായി നഹാസ്.16-കാരിയുടെ ബന്ധുവീട്ടിലെത്തിയത്.പിന്നാലെ ബന്ധുക്കൾ തേങ്ങ തുണിയിൽ പൊതിഞ്ഞ് അ‌ടിച്ചെന്നും തൂണിൽ കെട്ടിയിട്ടെന്നും യുവാവ് പരാതിയിൽ പറയുന്നു.

author-image
Greeshma Rakesh
Updated On
New Update
attack

പരിക്കേറ്റ പത്തനംതിട്ട കുമ്മണ്ണൂർ സ്വദേശി മുഹമ്മദ് നഹാസ്

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊല്ലം: പെൺസുഹൃത്തിന് പിറന്നാൾ കേക്കുമായി എത്തിയ യുവാവിന്  ക്രൂരമർദ്ദനമേറ്റതായി പരാതി.പത്തനംതിട്ട കുമ്മണ്ണൂർ സ്വദേശി മുഹമ്മദ് നഹാസിനാണ് മർദ്ദനത്തിൽ പരിക്കേറ്റത്.കൊല്ലം തേവലക്കരയിലാണ് സംഭവം.

കഴിഞ്ഞ ദിവസമാണ് പിറന്നാൾ കേക്കുമായി നഹാസ്.16-കാരിയുടെ ബന്ധുവീട്ടിലെത്തിയത്.പിന്നാലെ ബന്ധുക്കൾ തേങ്ങ തുണിയിൽ പൊതിഞ്ഞ് അ‌ടിച്ചെന്നും തൂണിൽ കെട്ടിയിട്ടെന്നും യുവാവ് പരാതിയിൽ പറയുന്നു.

എന്നാൽ നഹാസിന്റെ ഭാ​ഗത്ത് നിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ സംഭവത്തിന് പിന്നാലെ പെൺ‌കുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.തുടർന്ന് യുവാവിനെതിരെ പൊലീസ് പോക്സോ കേസെടുക്കുകയായിരുന്നു.

kollam POCSO Case kerala news Beat