എംഡിഎംഎയും കഞ്ചാവുമായി യുവാക്കൾ പിടിയിൽ

പ്രതികളെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച എക്സൈസ് സംഘത്തിന് നേരെ പ്രതികളുടെ പങ്കാളികൾ എന്ന് സംശയിക്കുന്ന ഒരു കൂട്ടം ആളുകൾ ആക്രമണം നടത്തി, Youths arrested with MDMA

author-image
Prana
New Update
young

തിരുവനന്തപുരം പെരുമാതുറയിൽ മയക്കുമരുന്നും കഞ്ചാവുമായി യുവാക്കൾ എക്സൈസ് പിടിയിൽ. ശാർക്കര സ്വദേശി ഷാജഹാൻ(28 ), മുട്ടത്തറ സ്വദേശി നിസ്സാം(25) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 0.6 ഗ്രാം എംഡിഎംഎയും 10 ഗ്രാം കഞ്ചാവും എക്സൈസ് പിടികൂടി. പ്രതികളെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച എക്സൈസ് സംഘത്തിന് നേരെ പ്രതികളുടെ പങ്കാളികൾ എന്ന് സംശയിക്കുന്ന ഒരു കൂട്ടം ആളുകൾ ആക്രമണം നടത്തി. തുടർന്ന് കഠിനംകുളം പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ആക്രമണത്തിൽ സിവിൽ എക്സൈസ് ഓഫീസർ അജിത് കുമാറിന്റെ കൈ വിരലുകൾക്ക് സാരമായി പരിക്ക് ഏറ്റു. ചിറയിൻകീഴ് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ദീപുക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് കണ്ടെടുത്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്)മാരായ രാജേഷ്.കെ.ആർ, ബിജു, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ദേവിപ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്കുമാർ, വൈശാഖ്, അജാസ്, റിയാസ് എന്നിവരും കേസെടുത്ത എക്സൈസ് പാർട്ടിലുണ്ടായിരുന്നു.

Arrest MDMA