ആലപ്പുഴ: പോക്സോ കേസിൽ യൂട്യൂബർ വി ജെ മച്ചാൻ അറസ്റ്റിൽ.16 വയസുകാരിയുടെ പരാതിയിലാണ് അറസ്റ്റ്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ശേഷം തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. ഇതോടെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് നടപടികളിലേക്ക് കടക്കുകയായിരുന്നു.
ഇന്ന് പുലർച്ചെ കളമശ്ശേരി പൊലീസാണ് കൊച്ചിയിലെ ഫ്ളാറ്റിൽ എത്തി ഇയാളെ അറസ്റ്റ് ചെയ്തത്.പൊലീസ് ഗോവിന്ദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇയാളുടെ മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് വസ്തുക്കളും പൊലീസ് വിശദമായി പരിശോധിക്കുന്നുമുണ്ട്.
ഗോവിന്ദ് ആലപ്പുഴ മാന്നാർ സ്വദേശിയാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ രണ്ടര ലക്ഷത്തിലേറെ ഫോളോവേഴ്സാണ് ഇയാൾക്കുള്ളത്. നിലവിൽ വി ജെ മച്ചാനെ പൊലീസ് ചേദ്യം ചെയ്തു വരികയാണ്. അതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കും. സൈബറിടത്തിൽ വ്യത്യസ്തമായ വീഡിയോകൾ ചെയ്ത് ശ്രദ്ധേയനാണ് വി ജെ മച്ചാൻ. അടുത്തകാലത്തായി സെലിബ്രിറ്റി സ്റ്റാറ്റസോടെ ചില പരിപാടികളിലും പങ്കെടുത്തിരുന്നു.