/kalakaumudi/media/media_files/2025/11/21/gopu-paramasivan-2025-11-21-15-39-59.jpg)
കൊച്ചി: പങ്കാളിയെ ക്രൂരമായി മർദിച്ചെന്ന കേസിൽ യുവമോർച്ച എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ഗോപു പരമശിവൻ അറസ്റ്റിൽ.
മൊബൈൽ ചാർജർ ഉപയോഗിച്ചായിരുന്നു മർദനം. ദേഹമാസകലം മർദനമേറ്റ പാടുകളുമായി യുവതി മരട് പൊലീസ് സ്റ്റേഷനിൽ എത്തി ഇയാൾക്കെതിരെ പരാതി നൽകുകയായിരുന്നു.
പുറത്തുപോകാൻ ഒരിക്കലും അനുവദിച്ചിരുന്നില്ലെന്ന് യുവതി പറഞ്ഞു. ഗോപു പുറത്തുപോകുമ്പോൾ വീട് പുറത്ത് നിന്ന് പൂട്ടിയിട്ടാണ് പോകാറുള്ളതെന്നും കഴിഞ്ഞ കുറെക്കാലമായി ഇയാൾ നിരന്തരം മർദിക്കുമായിരുന്നെന്നും യുവതി മൊഴി നൽകി.
മൊബൈൽ ചാർജർ പൊട്ടുന്നതുവരെ മർദിക്കുകയെന്നതായിരുന്നു ഗോപുവിന്റെ രീതിയെന്നും യുവതി പറയുന്നു.
വിവാഹമോചിതയാണ് യുവതി. ആദ്യബന്ധത്തിലെ കുട്ടിയെ കാണാൻ അനുവദിച്ചിരുന്നില്ലെന്നും കുട്ടിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
