പങ്കാളിയെ മര്‍ദിച്ച സംഭവത്തില്‍ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി ഗോപു പരമശിവനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി.

പെൺകുട്ടിയെ കണ്ടെത്തിയ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചു. രാവിലെ സ്റ്റേഷനിലെത്തിയ പെൺകുട്ടി ക്രൂര പീഡനത്തിന്റെ കാര്യം വെളിപ്പെടുത്തുകയായിരുന്നു.ബെൽറ്റും ചാർജർ കേബിളും ഷൂസും ചട്ടുകവും ഉപയോഗിച്ച് മർദനം പതിവാണ്.

author-image
Devina
New Update
yuva morcha

കൊച്ചി: പങ്കാളിയെ മൊബൈൽ ചാർജർ കൊണ്ട് മർദിച്ച സംഭവത്തിൽ യുവമോർച്ച എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ഗോപു പരമശിവനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി.

യുവതിയുടെ പരാതിയിൽ ഗോപുവിനെതിരെ മരട് പൊലീസ് വധശ്രമത്തിന് കേസ് എടുത്തിരുന്നു.

ദേഹം മുഴുവൻ മർദനത്തിന്റെ പാടുകളുമായി പെൺകുട്ടി മരട് സ്റ്റേഷനിലെത്തി ഗോപുവിനെതിരെ പരാതി നൽകുകയായിരുന്നു. ഇയാൾക്കെതിരെ നേരത്തെയും ഇത്തരം പരാതികൾ ഉയർന്നിരുന്നു.

ഗോപുവും പെൺകുട്ടിയും 5 വർഷമായി ഒരുമിച്ച് താമസിക്കുകയാണ്. പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി ഗോപു മരട് പൊലീസിൽ കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.

പെൺകുട്ടിയെ കണ്ടെത്തിയ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചു. രാവിലെ സ്റ്റേഷനിലെത്തിയ പെൺകുട്ടി ക്രൂര പീഡനത്തിന്റെ കാര്യം വെളിപ്പെടുത്തുകയായിരുന്നു.

 'ക്രൂരമായ മർദനമാണ് നേരിട്ടത്. ബെൽറ്റും ചാർജർ കേബിളും ഷൂസും ചട്ടുകവും ഉപയോഗിച്ച് മർദനം പതിവാണ്.

ഹെൽമെറ്റ് താഴെവെച്ചുവെന്ന നിസാര കാരണത്തിനായിരുന്നു കഴിഞ്ഞ ദിവസത്തെ ആക്രമണം.

 തല്ലിയ ശേഷം ഗോപു ചിത്രങ്ങൾ എടുത്ത് സൂക്ഷിക്കും. തന്നെ ഉപദ്രവിക്കുന്നത് ഹരമാണെന്ന് ഗോപു പറയും'- യുവതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.