കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് സിംബാബ്വെ സ്വദേശിയായ യുവതിയില്‍ നിന്ന് 2.910 കിലോഗ്രാം ഹെറോയിന്‍ പിടിച്ചെടുത്ത കേസില്‍ വിധി.
യുവതിക്ക് 11 വര്‍ഷം കഠിനതടവും 3 ലക്ഷം രൂപ പിഴയുമാണ്എറണാകുളം അഡീഷണല്‍ ജില്ലാ-സെഷന്‍സ് കോടതി വിധിച്ചത്. പ്രതി ഷാരോണ്‍ ചിഗ്വാസ 1985-ലെ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) ആക്ട് പ്രകാരം കുറ്റക്കാരിയാണെന്ന് കണ്ടെത്തി 2021ല്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഷാരോണ്‍ ചിഗ്വാസയെ എന്‍സിബി കൊച്ചി തടഞ്ഞിരുന്നു. ഖത്തര്‍ എയര്‍വേയ്സില്‍ ജോഹന്നാസ്ബര്‍ഗില്‍ നിന്ന് ദോഹ വഴി കൊച്ചിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതി. പരിശോധനയില്‍ യുവതിയുടെ ചെക്ക്-ഇന്‍ ലഗേജില്‍ നിന്നും 2.910 കിലോ ഹെറോയിന്‍ കണ്ടെത്തുകയായിരുന്നു. മയക്കുമരുന്ന് കൈവശം വച്ചതിനും നിയമവിരുദ്ധമായി ഇറക്കുമതി ചെയ്തതിനുമാണ് കേസെടുത്തത്.
സിംബാബ്വേ യുവതിക്ക് കേരളത്തില്‍ 11 വര്‍ഷം കഠിനതടവ്
ഖത്തര്‍ എയര്‍വേയ്സില്‍ ജോഹന്നാസ്ബര്‍ഗില്‍ നിന്ന് ദോഹ വഴി കൊച്ചിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതി. പരിശോധനയില്‍ യുവതിയുടെ ചെക്ക്-ഇന്‍ ലഗേജില്‍ നിന്നും 2.910 കിലോ ഹെറോയിന്‍ കണ്ടെത്തുകയായിരുന്നു.
New Update