വിഖ്യാത ജന്തുശാസ്ത്രജ്ഞന്‍ ഡോ. കെ സദാശിവന്‍ നായര്‍ അന്തരിച്ചു

വിഖ്യാത ജന്തുശാസ്ത്രജ്ഞനും പീച്ചി വന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറും എന്റമോളജി വിഭാഗം മേധാവിയായും പ്രവര്‍ത്തിച്ചിട്ടുള്ള ഡോ. കെ സദാശിവന്‍ നായര്‍ അന്തരിച്ചു.

author-image
Akshaya N K
New Update
s

തിരുവനന്തപുരം: വിഖ്യാത ജന്തുശാസ്ത്രജ്ഞനും പീച്ചി വന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറും കാനഡയിലെ പ്രശസ്തമായ ​ഗൾഫ് യൂണിവേഴ്‌സിറ്റിയില്‍ എന്‍വയോണ്‍മെന്റല്‍ ബയോളജി വിഭാഗം അധ്യാപകനുമായിരുന്ന ഡോ. കെ സദാശിവന്‍ നായര്‍ (87) അന്തരിച്ചു.

കേരള വന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് എന്റമോളജി വിഭാഗം മേധാവിയായും പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹത്തെ ഇന്ത്യയില്‍ നിന്നും ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ ഫോറസ്റ്റ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

പരേതന്റെ സംസ്‌കാരകര്‍മ്മം നാളെ വൈകീട്ട് അഞ്ചിന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.

zoologist death