സ്‌കൂളുകളിലെ സൂംബ ഡാന്‍സിനെതിരെ സമസ്ത യുവജന വിഭാഗം

വിവിധ നൃത്തങ്ങളുടെയും ഫിറ്റ്‌നസ് വ്യായാമങ്ങളുടെയും സംയോജനമാണ് സൂംബ ഡാന്‍സ്. സംഗീതവും നൃത്തവുംചേര്‍ന്ന വര്‍ക്കൗട്ടാണ് ഇത്. മറ്റ് വ്യായാമങ്ങളില്‍ നിന്ന് വ്യത്യസ്തമായി, പാട്ടിന്റെ താളത്തിനൊപ്പം നൃത്തംചെയ്യുന്നതിനാല്‍ മടുപ്പുളവാക്കാത്തതും രസകരവുമാണ് ഇതെന്ന് പൊതുവെ അഭിപ്രായമുണ്ട്

author-image
Biju
New Update
ZUMASfd

മലപ്പുറം: സ്‌കൂളുകളിലെ സൂംബ ഡാന്‍സിനെതിരെ സമസ്ത യുവജന വിഭാഗം. ധാര്‍മികതയ്ക്ക് ക്ഷതമേല്പിക്കുന്നതാണ് സൂംബ ഡാന്‍സെന്ന് എസ്വൈഎസ് നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. രക്ഷിതാക്കള്‍ ഉയര്‍ന്നു ചിന്തിക്കണമെന്നും ആവശ്യപ്പെട്ടു.

വിവിധ നൃത്തങ്ങളുടെയും ഫിറ്റ്‌നസ് വ്യായാമങ്ങളുടെയും സംയോജനമാണ് സൂംബ ഡാന്‍സ്. സംഗീതവും നൃത്തവുംചേര്‍ന്ന വര്‍ക്കൗട്ടാണ് ഇത്. മറ്റ് വ്യായാമങ്ങളില്‍ നിന്ന് വ്യത്യസ്തമായി, പാട്ടിന്റെ താളത്തിനൊപ്പം നൃത്തംചെയ്യുന്നതിനാല്‍ മടുപ്പുളവാക്കാത്തതും രസകരവുമാണ് ഇതെന്ന് പൊതുവെ അഭിപ്രായമുണ്ട്. സാധാരണയായി ഗ്രൂപ്പുകളായി ആണ് സൂംബ നൃത്തം ചെയുന്നത്.

ലഹരി വിരുദ്ധപ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനായി മുഖ്യമന്ത്രി വിളിച്ച ഉന്നത യോഗത്തിലാണ് സൂംബ ഡാന്‍സ് കുട്ടികളെ പരിശീലിപ്പിക്കാനും എല്ലാ ദിവസവും പരിശീലിക്കാനുള്ള സംവിധാനം സ്‌കൂളില്‍ ഒരുക്കാനും നിര്‍ദേശം നല്‍കിയത്. സ്‌കൂള്‍ കുട്ടികളിലെ മാനസിക സമ്മര്‍ദം കുറയ്ക്കാനായാണ് വിദ്യാഭ്യാസ വകുപ്പ് സൂംബ പദ്ധതിക്ക് തുടക്കമിട്ടത്. കുട്ടികളുടെ കായികവും മാനസികവുമായ ഉല്ലാസത്തിനു വേണ്ടിയാണ് സൂംബയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു. കുട്ടികള്‍ ഉന്മേഷത്തോടെ സ്‌കൂളില്‍ നിന്ന് മടങ്ങണം. അങ്ങനെ വന്നാല്‍ ലഹരി സംഘങ്ങള്‍ക്കും മറ്റും കുട്ടികളെ സ്വാധീനിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കഴിഞ്ഞ മാസം മെഗാ സൂംബ പരിപാടി നടത്തുകയും ചെയ്തു.

പുതിയ അധ്യയന വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ പദ്ധതി നടപ്പാക്കാനുള്ള മെഡ്യൂള്‍ തയ്യാറാക്കാന്‍ വിദ്യാഭ്യാസ മന്ത്രി എസ് സി ഇ ആര്‍ ടിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്നാണ് സൂംബ ഡാന്‍സ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. സ്‌കൂളുകളില്‍ കുട്ടികളെ സൂംബ ഡാന്‍സ് പഠിപ്പിക്കാന്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കി. പല സ്‌കൂളികളിലും പി ടി എ സഹകരണത്തോടെ ഇതിനകം സൂംബ പരിശീലനം തുടങ്ങിയിട്ടുണ്ട്.