/kalakaumudi/media/media_files/2025/08/19/whatsapp-i-2025-08-19-18-46-09.jpeg)
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് എൻജിനീയറിങ് 2021-25 ബാച്ചിന്റെ ബിരുദദാന ചടങ്ങ് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ പുട്ട വിമലാദിത്യ ഉദ്ഘാടനം ചെയ്തു.കുസാറ്റ് സെമിനാർ കോംപ്ലെക്സിൽവെച്ച് നടന്ന ചടങ്ങിൽ കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി അധ്യക്ഷത വഹിച്ചു. കുസാറ്റ് രജിസ്ട്രാർ ഡോ. അരുൺ എ യു, കൺട്രോളർ ഓഫ് എക്‌സാമിനേഷൻ ഡോ. എൻ മനോജ്, സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പാൾ ഡോ. അബ്ദുള്ള പി, കുസാറ്റ് ഫാക്കൽറ്റി ഡീൻ ഡോ. സെന്തിൽ പ്രകാശ് എം എൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.