പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച കേസിൽ യുവാവ് പിടിയിൽ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച കേസിൽ യുവാവ് പിടിയിൽ.ചിറ്റൂർ സ്വദേശി വെങ്ങാട്ടു വീട്ടിൽ അർജുൻ (21) നെയാണ് ഇൻഫോപാർക്ക് സൈബർ പോലീസ് പിടികൂടിയത്.

author-image
Shyam Kopparambil
Updated On
New Update
asd

 

തൃക്കാക്കര: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച കേസിൽ യുവാവ് പിടിയിൽ.ചിറ്റൂർ സ്വദേശി വെങ്ങാട്ടു വീട്ടിൽ അർജുൻ (21) നെയാണ് ഇൻഫോപാർക്ക് സൈബർ പോലീസ് പിടികൂടിയത്.എറണാകുളത്തെ പ്രമുഖ സ്കൂളിലെ പ്ലസ് വൺ  വിദ്യാർത്ഥിനിയുടെ നഗ്നചിത്രങ്ങൾ വെബ്സൈറ്റിൽ പ്രചരിക്കുന്നുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്  പെൺകുട്ടിയുടെ കൂടുതൽ ദൃശ്യങ്ങൾ കൈക്കലാക്കി സമൂഹമാധ്യമങ്ങളിൽ  പ്രചരിച്ചച്ചതായാണ് കേസ്.പെൺകുട്ടിയുടെ മാതാവ്  ഇൻഫോപാർക്ക് സൈബർ പോലീസിൽ നൽകിയ പരാതിയിലാണ് കേസ്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.യുവാവിൽ നിന്നും മൊബൈൽ ഫോൺ ഉൾപ്പടെ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

 

 

 

 

 

 
 

cyber case kochi