രാധേശ്യാം വി ആദ്യമായി സംവിധാനം ചെയ്യുന്ന മധുര കണക്ക് തീയറ്ററുകളിലേക്ക്

നിരവധി ചിത്രങ്ങളുടെ പ്രൊഡക്ഷൻ കൺട്രോളറായിരുന്ന രാധേശ്യാം വി ആദ്യമായി സംവിധാനം ചെയ്യുന്ന മധുര കണക്ക് ഡിസംബർ നാലിന് തിയേറ്ററുകൾ എത്തുന്നു..

author-image
Shyam
New Update
WhatsApp Image 2025-11-25 at 9.55.04 AM

കൊച്ചി: നിരവധി ചിത്രങ്ങളുടെ പ്രൊഡക്ഷൻ കൺട്രോളറായിരുന്ന രാധേശ്യാം വി ആദ്യമായി സംവിധാനം ചെയ്യുന്ന മധുര കണക്ക് തീയറ്ററുകളിലേക്ക്.ഹരീഷ് പേരടി, ഇന്ദ്രൻസ്, ഹരീഷ് കണാരൻ, സെന്തിൽ കൃഷ്ണ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഡിസംബർ നാലിന് തിയേറ്ററുകൾ എത്തുന്നു..*മധുര കണക്ക് *എന്ന ചിത്രത്തിൽ വിഷ്ണു പേരടി,പ്രദീപ് ബാലൻ, രമേഷ് കാപ്പാട്, ദേവരാജ്,പ്രശാന്ത് കാഞ്ഞിരമറ്റം, ബെൻ, നിഷാ സാരംഗ് , സനൂജ,ആമിനാ നിജാം,കെ പി ഏ സി ലീല,രമാദേവി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.ഹരിഷ് പേരടിയുടെ മകൻ വിഷ്ണു പേരടി , ഹരി എന്ന മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഹരീഷ് പേരടി പ്രൊഡക്ഷൻസ്,എൻ എം മൂവീസ് എന്നീ ബാനറിൽ ഹരീഷ് പേരടി,നസീർ എൻ എം എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എൽദോ ഐസക്ക് നിർവ്വഹിക്കുന്നു. എ ശാന്തകുമാർ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നു. പ്രൊഡക്ഷൻ മാനേജർ നിഷാന്ത് പന്നിയങ്കര.പ്രശാന്ത് കക്കോടി.പി ആർ ഒ എം കെ ഷെജിൻ.

UPCOMING malayalam movie