/kalakaumudi/media/media_files/2026/02/21/minnal-2026-02-21-10-26-38.jpg)
തിരുവനന്തപുരം: വിവാദങ്ങൾക്കും നിയമ നടപടികൾക്കുമിടെ സംസ്ഥാന സർക്കാർ നേരിട്ടു വിപണിയിലിറക്കുന്ന മദ്യത്തിന് നൽകാൻ നിശ്ചയിച്ച മലബാർ മിസ്റ്ററി എന്ന പേരിന് പകരം മിന്നൽ മാജിക് എന്നാക്കാൻ മലബാർ ഡിസ്റ്ററീസ്. മിന്നൽ മാജിക് എന്നതിന്റെ ചുരുക്കുമെന്ന നിലയിൽ എംഎം എന്ന പേരിലായിരിക്കും മദ്യം ഇറക്കുക.
മദ്യത്തിന് ജനങ്ങൾ നിർദേശിച്ച പേരായിരുന്നു മലബാർ മിസ്റ്ററി.ജനങ്ങൾ നിർദേശിച്ച പേര് നൽകിയാൽ കോടതി അലക്ഷ്യമാകുമെന്ന് കണക്കിലെടുത്താണ് പേര് മാറ്റാനുള്ള മലബാർ മിസ്റ്ററിയുടെ നീക്കം.
ഇന്ന് രാവിലെ പത്ത് മണിക്ക് എക്‌സൈസ് മന്ത്രി എംബി രാജേഷ് മദ്യത്തിന്റെ പേരും ലോഗോയും പുറത്തിറക്കും. ഒരുമാസത്തിനകം മദ്യം വിപണയിലിറക്കാനാണ് തീരുമാനം. നിലവിൽ സർക്കാർ ഉടമസ്ഥതയിലുള്ള മദ്യ ബ്രാൻഡ് ആയ ജവാനുമായി അധികം വ്യത്യാസമില്ലാത്ത വിലയായിരിക്കും പുതിയ ബ്രാൻഡിനും എന്നാണ് വിലയിരുത്തൽ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
