/kalakaumudi/media/media_files/2026/02/20/venpala-2026-02-20-14-29-51.jpg)
തിരുവനന്തപുരം: വെൺപാലവട്ടം ഭഗവതിക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് തുടക്കും കുറിക്കും. 26 ന് സമാപിക്കും.
ഇന്ന് രാവിലെ 10.35 ന് കൊടിയേറ്റ്, തുടർന്ന് പഞ്ചഗവ്യകലശപൂജ, വൈകിട്ട് 5 ന് യോഗീശ്വരക്ഷേത്രങ്ങളിലും ഭഗവതിക്ഷേത്രത്തിലും ഭദ്രകാളി ക്ഷേത്രത്തിലും പുഷ്പാഭിഷേകം, 5.30 ന് സംഗീതാർച്ചന, 7.45 ന് ശാസ്ത്രീയ നൃത്തവും തിരുവാതിരക്കളിയും,
രാത്രി 8 ന് കാപ്പുകെട്ടി കുടിയിരുത്ത്, 21 ന് രാവിലെ 7 ന് തിരുവാതിരക്കളി, 7.15 ന് മംഗല്യസദ്യ, രാത്രി 8.30 ന് ശാസ്ത്രീയനൃത്തം, 22 ന് വൈകിട്ട് 5.45 ന് നേർക്കാഴ്ച, 23 ന് വൈകിട്ട് 6 നടക്കുന്ന സാംസ്‌കാരികസമ്മേളനത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ നടി ഉർവശിക്ക് ക്ഷേത്രട്രസ്റ്റ് പുരസ്‌കാരമായ ശ്രീചക്ര സമ്മാനിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ ബിജുരമേശ് അയിയിച്ചു.
24 ന് രാവിലെ 7 ന് മുളപൂജ, ഉച്ചയ്ക്ക് 12 ന് ഔഷധക്കഞ്ഞി വിതരണം, 25 ന് രാവിലെ 9.30 ന് നാരായണീയ പാരായണം, ഉച്ചയ്ക്ക് 12 ന് സമൂഹസദ്യ, വൈകിട്ട് 5.30 ന് ഭക്തിഗാനസുധ, 7.30 ന് ഗാനമേള, രാത്രി 9 ന് കല്ലുവരമ്പ് മൂർത്തി നടയിൽ നിന്ന് ഉരുൾ നേർച്ച ആരംഭിക്കും.
9.50 ന് പള്ളിവേട്ട, 26 ന് രാവിലെ 9.50 ന് പൊങ്കാല, ഉച്ചയ്ക്ക് 1.50 ന് പൊങ്കാല നിവേദ്യം, വൈകിട്ട് 7.50 ന് കുത്തിയോട്ടം, താലപ്പൊലി, രാത്രി 10.45 ന് ആറാട്ട് ബലി, 11.10 ന് കൊടിയിറക്കം, 12 ന് ഗുരുസിയോടെ ഉത്സവം സമാപിക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
