കുക്കികളും പേസ്ട്രികളും വില്ലന്‍; കുട്ടികളിലും ഫാറ്റി ലിവര്‍

കുട്ടികളില്‍ വര്‍ദ്ധിച്ചു വരുന്ന ഫാറ്റി ലിവർ രോ​ഗം ആശങ്ക ഉയര്‍ത്തുന്നു .പേസ്ട്രി, ജങ്ക്ഫുഡ്, വ്യായാമത്തിന്റെ അഭാവം എന്നിവയാണ് ഇതിനു കാരണമായി പറയുന്നത്.

author-image
Akshaya N K
New Update
jj

കുട്ടികളില്‍ വര്‍ദ്ധിച്ചു വരുന്ന ഫാറ്റി ലിവർ രോ​ഗം ആശങ്ക ഉയര്‍ത്തുന്നു
.പേസ്ട്രി, ജങ്ക്ഫുഡ്, വ്യായാമത്തിന്റെ അഭാവം എന്നിവയാണ് ഇതിനു കാരണമായി പറയുന്നത്. പഞ്ചസാരയും, ​ഗ്ലൂക്കോസും, ഫ്രക്ടോസുമാണ് പ്രധാന കാരണക്കാര്‍. ഫ്രക്ടോസ് കരളിൽ കൊഴുപ്പായി അടിഞ്ഞുകൂടുകയും ഇത് ഫാറ്റി ലിവറിലേക്ക് നയിക്കുകയും ചെയ്യുന്നു.


തുടക്കത്തില്‍ ലക്ഷണങ്ങളൊന്നും ഉണ്ടാവാറില്ലെങ്കിലും ക്രമേണ  സ്റ്റിയറ്റോഹെപ്പറ്റൈറ്റിസിനും(കരള്‍വീക്കം), സിറോസിസിനും കാരണമാകുന്നു. വയറുവേദന, മഞ്ഞപ്പിത്തം, വീക്കം, ക്ഷീണം, അസ്വസ്ഥത എന്നീ ലക്ഷണങ്ങള്‍ ആ സമയം അനുഭവപ്പെടാം. അക്യൂട്ട് ഹെപ്പറ്റൈറ്റിസ്, ക്രോണിക് ഹെപ്പറ്റൈറ്റിസ്, ഫാറ്റി ലിവര്‍ സിറോസിസ് (കരള്‍ ചുരുക്കം), എന്നിവയെല്ലാം കുട്ടികളിലും കണ്ടുവരുന്നുണ്ട്.ഗുരുതര കരൾ രോ​ഗങ്ങളിലേക്കും കരള്‍ മാറ്റിവെക്കല്‍ പോലുള്ളവയിലേക്ക് ഈ അവസ്ഥ എത്തിയേക്കാം.

 

fatty liver fatty liver disease junk food cookie