നീറ്റ് 2025 : കേരള ടോപ്പേഴ്സായി സൈലം വിദ്യാർത്ഥികൾ

എൻട്രൻസ് എക്സാമിൽ സംഭവിക്കുന്ന മാറ്റങ്ങൾ മുൻകൂട്ടി കണ്ട് അടിമുടി നവീകരിച്ച മെറ്റീരിയലുകളും അക്കാദമിക് പ്ലാനുമായാണ് സൈലം റിപ്പീറ്റർ പ്രോഗ്രാമിനൊരുങ്ങുന്നത്. എൻട്രൻസ് കോച്ചിംഗ് ഇൻഡസ്ട്രിയിലെ പ്രമുഖരുടെ ഒരു വലിയ നിരയാണ് ഈ വർഷം ക്ലാസ് റൂമിൽ എത്താൻ പോകുന്നത്. അഡ്മിഷന് : 6009100300

author-image
Honey V G
New Update
xsuinki

2025 നീറ്റ് എക്സാമിനേഷനിൽ സൈലം വിദ്യാർത്ഥികൾ വലിയ റാങ്കുകൾ നേടി കേരള ടോപ്പേഴ്സായി. നീറ്റ് - ജെ.ഇ.ഇ പരിശീലനത്തിന് രാജ്യത്ത് ആദ്യമായി ഹൈബ്രിഡ് കോച്ചിംഗ് കൊണ്ടുവന്നത് സൈലമാണ്.

സൈലം ഹൈബ്രിഡ് ക്യാമ്പസുകളിൽ കഴിഞ്ഞ വർഷം റിപ്പീറ്റർ കോഴ്സിന് പഠിച്ച കുട്ടികളിൽ നിന്ന് 615 മാർക്ക് നേടി റന അബ്‌ല ടോപ്പറായി.

എൻട്രൻസ് പരിശീലനത്തിന് മലയാളത്തിൽ ആദ്യമായി ലേണിംഗ് ആപ്പ് കൊണ്ടുവന്നതും സൈലമാണ്. സൈലം ലേണിംഗ് ആപ്പിൽ ഓൺലൈനായി റിപ്പീറ്റ് ചെയ്ത കുട്ടികളിൽ നിന്ന് നിവേദിത എ 609 മാർക്ക് നേടി ടോപ്പറായി. നിഹ എ.എസ് - 608, ഷാരോൺ എസ് - 602, അജീം പി - 601, അഭിനവ് അനിൽ - 601, ഫാത്തിമത്ത് മുഹ്സിന - 600 തുടങ്ങി വലിയ സ്കോറുകൾ നേടിയ നൂറു കണക്കിന് വിദ്യാർത്ഥികളെ കാലിക്കറ്റ് ട്രെഡ് സെൻ്ററിൽ നടന്ന പ്രോഗ്രാമിൽ സൈലം ആദരിച്ചു. 2025 ജെ.ഇ.ഇ അഡ്വാൻസ്ഡ് എക്സാമിൽ റാങ്കുകൾ നേടിയ വിദ്യാർത്ഥികളും ചടങ്ങിനെത്തിയിരുന്നു. സൈലം സി.ഇ.ഒ ഡോക്ടർ അനന്തു, സൈലം ഡയറക്ടർ ലിജീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

ഈ വർഷം റിപ്പീറ്റ് ചെയ്യാൻ വേണ്ടി സൈലത്തിലെത്തിയ പതിനായിരം കുട്ടികൾ പരിപാടിയിൽ സന്നിഹിതരായിരുന്നു. വെറും അഞ്ചുവർഷം കൊണ്ടാണ് ഈ അഭിമാന നേട്ടം സൈലം കരസ്ഥമാക്കുന്നത്. +2 എക്സാമിന് മാർക്ക് കുറഞ്ഞവർക്കും, കഴിഞ്ഞ നീറ്റ് എക്സാമിലെ പെർഫോമൻസ് മോശമായവർക്കുമൊക്കെ പല കോച്ചിംഗ് സെൻ്ററുകളിലും റിപ്പീറ്റ് ചെയ്യാനുള്ള അവസരം കിട്ടാതെ വന്നപ്പോൾ സൈലം മാർക്ക് മാനദണ്ഡങ്ങൾ ഒന്നുമില്ലാതെ അവർക്ക് പ്രവേശനം കൊടുക്കുകയായിരുന്നു.

നീറ്റ് എക്സാമിനേഷൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ബുദ്ധിമുട്ടിച്ച പരീക്ഷയായിട്ടും 2025 നീറ്റിൽ ഈ വിദ്യാർത്ഥികൾ വലിയ മാർക്കുകൾ വാരിക്കൂട്ടി കേരള ടോപ്പേഴ്സായി. അലോട്ട്മെൻ്റിന് ശേഷം ഈ വർഷത്തെ ആയിരക്കണക്കിന് ഗവൺമെൻ്റ് MBBS കാരെയും ഐ.ഐ.ടിക്കാരെയും അണിനിരത്തി വലിയ പ്രോഗ്രാമിനൊരുങ്ങുകയാണ് സൈലം. 2026 ലെ നീറ്റ് - ജെ.ഇ.ഇ റിപ്പീറ്റർ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ സൈലത്തിൽ പുരോഗമിക്കുകയാണ്. എൻട്രൻസ് എക്സാമിൽ സംഭവിക്കുന്ന മാറ്റങ്ങൾ മുൻകൂട്ടി കണ്ട് അടിമുടി നവീകരിച്ച മെറ്റീരിയലുകളും അക്കാദമിക് പ്ലാനുമായാണ് സൈലം റിപ്പീറ്റർ പ്രോഗ്രാമിനൊരുങ്ങുന്നത്. എൻട്രൻസ് കോച്ചിംഗ് ഇൻഡസ്ട്രിയിലെ പ്രമുഖരുടെ ഒരു വലിയ നിരയാണ് ഈ വർഷം ക്ലാസ് റൂമിൽ എത്താൻ പോകുന്നത്. അഡ്മിഷന് : 6009100300