/kalakaumudi/media/media_files/2025/04/14/6u5Z9yvuHivLXuQmlnXT.jpg)
പത്തനംതിട്ട:വായു മലിനീകരണം കുറയ്ക്കുന്നതിനും സുസ്ഥിര രീതികള്‍ പ്രോത്സാഹിപ്പിക്കുയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഉണങ്ങിയ ഇലകള്‍ കത്തിക്കുന്നത് നിരോധിക്കാന്‍ തീരുമാനിച്ച് റാന്നി ഗ്രാമപഞ്ചായത്ത്. ഉണങ്ങിയ ഇലകള്‍ ജൈവവളമാക്കി മാറ്റാനാണ് തീരുമാനം.ഇത്തരം വളത്തിന് കൊക്കോപീറ്റ് കമ്പോസ്റ്റിന് തുല്യമായ ഗുണനിലവാരമുണ്ടെന്നും പറയുന്നു. 'സക്‌സസ്' എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്താണ് ഇവ വിപണിയിലേക്ക് എത്തിക്കുന്നത്.
ഹരിത കര്‍മ്മ സേന അംഗങ്ങളെ കൊണ്ട് ഉണങ്ങിയ ഇലകള്‍ വീടുതോറും കയറി ശേഖരിപ്പിച്ച്, വളമാക്കി മാറ്റുന്ന യൂണിറ്റിന് കൈമാറുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. റാന്നിയില്‍ വളപ്രയോഗ യൂണിറ്റ് നടത്തുന്ന കര്‍ഷകനായ സജി എബ്രഹാമിനെയാണ് പഞ്ചായത്ത് മേല്‍നോട്ട ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.
ഉണങ്ങിയ ഇലകള്‍ക്കു പുറമെ മത്സ്യ മാലിന്യങ്ങളും, ചക്ക അവശിഷ്ടങ്ങള്‍, കോഴി വേസ്റ്റ്, ചാണകം മറ്റ് വസ്തുക്കളും വളമുണ്ടാക്കാന്‍ ഉപയോഗിക്കുന്നുണ്ട്. ഈ വളം ഉപയോഗിക്കുന്നതു വഴി ഉപയോഗിക്കുന്നത് മണ്ണിനെ മൃദുവാക്കാനും, പോഷകങ്ങള്‍ നിലനിര്‍ത്താനും സഹായിക്കും.
.