/kalakaumudi/media/media_files/2025/04/14/JPerHySFJtEIoqsEktf1.jpg)
പുരുഷന്മാരുടെ ഡി എന്‍ എല്‍ വരാന്‍ സാധ്യയുള്ള 130- ഓളം മ്യൂട്ടേഷനുകളെ കുറിച്ച് പഠിച്ച് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ വരാനുള്ള സാധ്യത പരിശോധിക്കാനൊരുങ്ങി ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍. ടെസ്റ്റുകള്‍ക്കായി ഉമിനീര്‍ ഉപയോഗിക്കും. പ്രോസ്റ്റേറ്റ് ബയോപ്സികൾക്കും എംആർഐ സ്കാനുകൾക്കും കണ്ടെത്താനാകാത്ത അപകടങ്ങൾ ഉമിനീർ പരിശോധന വഴി ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഇതിനായി 55നും 69നും ഇടയിലുള്ള പുരുഷന്മാരുടെ ഉമിനീര്‍ പരിശോധനകൊണ്ട് സാധിക്കുമെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു. ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനിലാണഅ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
എന്നാല്‍ ഇതിന് ഇനിയും പഠനങ്ങള്‍ ആവശ്യമാണെന്ന് ശാസ്തജ്ഞര്‍ പറയുന്നു.