മോഡലിംഗ് രംഗത്തെ പുത്തൻ താരോദയം

അച്ഛന്റെയും അമ്മയുടെയും കുസൃതി കുടുക്കയായി നടക്കുമ്പോഴും ഇരുത്തം വന്ന മോഡലായി സെറ ക്യാമറയ്ക്ക് മുൻപിലെത്തും. ഏത് പോസും സെറയ്ക്ക് അനായാസമാണ്.

author-image
Anagha Rajeev
New Update
s
Listen to this article
0.75x 1x 1.5x
00:00 / 00:00

അനഘ രാജീവ്

പുഞ്ചിരിയുമായി ക്യാമറയ്ക്ക് മുന്നിൽ ചുരുങ്ങിയ കാലം കൊണ്ടുതന്നെ താരമായിരിക്കുകയാണ് സെറയെന്ന കൊച്ചു  മിടുക്കി. തൃശ്ശൂർ മാള സ്വദേശി സനീഷിന്റെയും സിജിയുടെയും   അഞ്ച് വയസ്സുള്ള മകൾ സെറ ആണ് ഇപ്പോൾ മോഡലിംഗ് രംഗത്തെ മിന്നും താരം.കുഞ്ഞു സെറയുടെ കൂട്ടുകാരൻ ക്യാമറയാണ്. അതികമാരോടും കൂട്ടുകൂടാത്ത സെറ ക്യാമറ കണ്ടാൽ ഹാപ്പിയാണ്. പിന്നെ പറയുന്ന പോസിലെല്ലാം നിൽക്കും.  

ഒമ്പതാം മാസം മുതൽ സെറയെന്ന ഈ കൊച്ച് മോഡൽ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. മാമോദീസയുടെ ചിത്രങ്ങൾ കാണാനിടയായ സനീഷിൻറെ സുഹൃത്തും ഫോട്ടോഗ്രാഫറും സംവിധായകൻ ഒമർ ലുലുവിൻറെ അസോസിയേറ്റ് ഡയറക്ടറുമായ ലിജീഷാണ് സെറയിലെ കുഞ്ഞു 

 മോഡലിനെ ആദ്യം തിരിച്ചറിഞ്ഞത്.  അച്ഛന്റെയും അമ്മയുടെയും കുസൃതി കുടുക്കയായി നടക്കുമ്പോഴും ഇരുത്തം വന്ന മോഡലായി സെറ ക്യാമറയ്ക്ക് മുൻപിലെത്തും. ഏത് പോസും സെറയ്ക്ക് അനായാസമാണ്. എന്ത് പ്രശ്നങ്ങളുണ്ടായാലും ക്യാമറയ്ക്ക് മുൻപിൽ എത്തുമ്പോൾ സെറ സന്തോഷവതിയാണെന്ന് പിതാവ് സനീഷ് പറയുന്നു.  2021  ലെ  ഫാഷൻ ഫ്ളയിംസ് അവാർഡും 2023 ലെ  പൂവച്ചൽ ഖാദർ ഫിലിം ടെലിവിഷൻ മീഡിയയുടെ  മികച്ച ബാല പ്രതിഭയ്ക്കുള്ള അവാർഡും സെറ കരസ്ഥമാക്കിട്ടുണ്ട്.

a

തിരുവനന്തപുരം കസവുമാൾ, ഹെർബൽ വില്ലേജ് ആയുർവേദ പ്രൊഡക്ട്സ് അടക്കം നിരവധി കമ്പനികളുടെ പരസ്യങ്ങളിൽ സെറ നിറസാന്നിധ്യമാണ്. യുഎസ്എ, കാനഡ, യുകെ, ഫ്രാൻസ്, ദുബായ്, സൗദി, ഒമാൻ, ബഹ്‌റിൻ എന്നിങ്ങനെയുള്ള ഇന്റർനാഷണൽ സൈറ്റുകൾ, നിരവധി മാഗസിനുകൾ, മറ്റു പ്രൊഡക്ഷൻ കമ്പനികൾ ഇങ്ങനെ നീളുന്നു സെറയുടെ ചിത്രങ്ങൾ മോഡൽ ആക്കിയവരുടെ പട്ടിക. ബാലതാരങ്ങളുടെ സമൂഹ മാധ്യമ ഗ്രൂപ്പിലും ഇൻറർനാഷണൽ ആർട്ടിസ്റ്റ് ഗ്രൂപ്പിലും ഈ താരത്തിന് നിറയെ ആരാധകരുണ്ട്. മോഡലിങ് എന്നതിനുപരി  സിനിമകളോടും വലിയ സ്‌നേഹമാണ് കുഞ്ഞു സെറയ്ക്ക്. സിനിമയോടുള്ള സ്‌നേഹം കാരണം ഈ കുഞ്ഞുകലാകാരിയെ തേടി സിനിമയിലേക്കുള്ള അവസരങ്ങളും എത്തിയിരിക്കുന്നു എന്നതാണ് പുതിയ സന്തോഷം. ബാലതാരങ്ങളുടെ സമൂഹമാധ്യമ ഗ്രൂപ്പിലും ഇൻന്റർനാഷണൽ ആർട്ടിസ്റ്റ് ഗ്രൂപ്പിലും കു‍ഞ്ഞു സെറ ആരാധകർ ഏറെയാണ്. യുണൈറ്റഡ് ഫാഷൻ ഫെഡറേഷൻ മെമ്പർ കൂടിയാണ് സെറ.  ഇന്ത്യക്കകത്തും പുറത്തുമായി 203 ഓൺലൈൻ സൈറ്റുകളിൽ സെറയുടെ ചിത്രം വന്നുകഴിഞ്ഞെന്ന് പറയുകയാണ് സനീഷ്.

സെറയുടെ പേരിൽ ഒരു നിർമാണ കമ്പനി ആരംഭിച്ചിരിക്കുകയാണ് മാതാപിതാക്കളായ സനീഷും സിജിയും. സിനിമ മേഖലയിൽ മുന്നോട്ടുവരാൻ ആഗ്രഹിക്കുന്നവരെയാണ് ഈ നിർമാണ കമ്പനി ലക്ഷ്യംവെയ്ക്കുന്നത്. മകളെ പോലെ അഭിനയ  രംഗത്തേക്ക് ചുവടുവയ്ക്കുന്ന ഓരോ ബാല്യമുകുളങ്ങൾക്കും പ്രചോദനമാകുകയാണ് പ്രൊഡക്ഷൻ കമ്പനിയിലൂടെ സനീഷും സിജിയും. സിനിമ മേഖലയിൽ മുന്നോട്ട്  വരാൻ ആഗ്രഹിക്കുന്നവർക് വേണ്ടി ആണ് നിർമ്മാണ കമ്പനി ആരംഭിച്ചതെന്ന് സനീഷ് പറയുന്നു. 

ഇന്ന്  കൂടുതൽ അവസരങ്ങളാണ് ഈ കൊച്ചുമിടുക്കിയെ തേടിവരുന്നത് ഇത് മോഡലിംഗ് രംഗത്തെ പ്രമുഖരെപ്പോലും അതിശയിപ്പിക്കുകയാണ്. നിലവിൽ യുകെയിലെ നോട്ടിങ് ഫാമിലാണ് സെറയും മാതാപിതക്കളും ഇപ്പോൾ താമസിക്കുന്നത്.

malayali model keala model