/kalakaumudi/media/media_files/2024/11/29/0tQlhVGHpv9RkPwS7coe.jpg)
തിരുവനന്തപുരം നോര്‍ത്ത്- മംഗളൂരു സ്‌പെഷ്യല്‍ ട്രെയിന്‍ യാത്രക്കാരുടെ തിരക്കു മൂലം വീണ്ടും ഓടിത്തുടങ്ങുന്നു.
മംഗളൂരു ജങ്ഷനില്‍ നിന്ന് ശനിയാഴ്ച്ച വൈകീട്ട് 6മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം രാവിലെ 6:35 ന് തിരുവനന്തപുരത്ത് എത്തും. തിരിച്ച് ഞായറാഴ്ച്ചകളില്‍ വൈകീട്ട് 6:40 ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7മണിക്ക് മംഗലാപുരം ജങ്ഷനില്‍ എത്തിച്ചേരും.
19 കോച്ചുകളുളള ഈ ട്രെയിന്‍ ആലപ്പുഴ വഴിയാണ് സര്‍വ്വീസ നടത്തുന്നത്.കൊല്ലം, കായംകുളം,ആലപ്പുഴ, എറണാകുളം ജങ്ഷന്‍, ആലുവ, തൃശൂര്‍,ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്,വടകര, തലശ്ശേരി,കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസറഗോഡ് എന്നീ സ്റ്റേഷനുകളിലാണ് സ്‌റ്റോപുകള്‍ ഉള്ളത്.