പരീക്ഷയ്ക്ക് ഹൃദയം വരച്ച് ഭാഗങ്ങൾ അടയാളപ്പെടുത്തി വിശദീകരിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ചോദ്യത്തിന് വിദ്യാർത്ഥി എഴുതിയ ഉത്തരമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഹൃദയത്തിന്റെ ചിത്രം വരച്ച് കാമുകിമാരുടെ പേരുകൾ അടയാളപ്പെടുത്തി. കൂടാതെ ഇവർ ഓരോരുത്തരെ കുറിച്ചും വിശദീകരിക്കുകയുമാണ് വിദ്യാർത്ഥി.
പ്രിയ, രൂപ, നമിത, പൂജ, ഹരിത എന്നിവരാണ് ഹൃദയത്തിലെ ഒരോ അറയിലുമായി കുടിയിരിക്കുന്നത്. പ്രിയ ഇൻസ്റ്റഗ്രാമിൽ തന്നോട് എപ്പോഴും ചാറ്റ് ചെയ്യുന്നതാണ്. തനിക്ക് അവളെ ഭയങ്കര ഇഷ്ടമാണെന്നാണ് വിദ്യാർഥി എഴുതിയിരിക്കുന്നത്. രൂപയാകട്ടെ സ്‌നാപ്ചാറ്റ് വഴിയാണ് ചാറ്റ് ചെയ്യുന്നത്. നമിത തന്റെ വീടിന്റെ അടുത്തുള്ള കുട്ടിയാണ്, പൂജ എന്റെ പഴയ കാമുകിയാണ് അവളെ എനിക്ക് മറക്കാൻ കഴിയില്ല. ഹരിത എന്റെ ക്ലാസ്‌മേറ്റാണ്. എന്നിങ്ങനെയാണ് വിശദീകരിച്ചിരിക്കുന്നത്.
ഉത്തരകടലാസ് ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. വിദ്യാർഥിയുടെ ഉത്തരം കണ്ട് അധ്യാപകൻ പത്തിൽ വട്ടപൂജ്യവും ഇട്ടിട്ടുണ്ട്. രസകരമായ നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വന്നിരിക്കുകന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
