മോഹവില കൊടുത്ത് ഇഷ്ട നമ്പര്‍ സ്വന്തമാക്കി മമ്മൂട്ടി

പുതിയ ബെന്‍സ് കാറിനും തന്റെ ഇഷ്ടനമ്പര്‍ ലേലത്തില്‍ സ്വന്തമാക്കി മെഗാ സ്റ്റാര്‍ മമ്മൂട്ടി. കെ.എല്‍. 07 ഡി.സി. 369 എന്ന നമ്പറാണ് പുതിയ മോഡല്‍ ബെന്‍സിന് 1.31 ലക്ഷം രൂപ നല്‍കി താരം സ്വന്തമാക്കിയത്.

author-image
Midhilaj
New Update
മോഹവില കൊടുത്ത് ഇഷ്ട നമ്പര്‍ സ്വന്തമാക്കി മമ്മൂട്ടി

പുതിയ ബെന്‍സ് കാറിനും തന്റെ ഇഷ്ടനമ്പര്‍ ലേലത്തില്‍ സ്വന്തമാക്കി മെഗാ സ്റ്റാര്‍ മമ്മൂട്ടി. കെ.എല്‍. 07 ഡി.സി. 369 എന്ന നമ്പറാണ് പുതിയ മോഡല്‍ ബെന്‍സിന് 1.31 ലക്ഷം രൂപ നല്‍കി താരം സ്വന്തമാക്കിയത്. തിങ്കളാഴ്ച എറണാകുളം ആര്‍.ടി. ഓഫീസില്‍ നടന്ന ലേലത്തിലാണ് പതിവ് നമ്പറായ 369 മമ്മൂട്ടി സ്വന്തമാക്കിയത്.

ഫാന്‍സി നമ്പറായ കെ.എല്‍. 07 ഡി.സി. 369 നമ്പര്‍ മമ്മൂട്ടി കമ്പനി കഴിഞ്ഞ ദിവസം ബുക്ക് ചെയ്തിരുന്നു. ഈ നമ്പറിനായി മറ്റ് രണ്ടുപേര്‍ കൂടി രംഗത്തെത്തിയതോടെ ലേലത്തില്‍ വെക്കുകയായിരുന്നു. ഓണ്‍ലൈനായി നടന്ന ലേലത്തിലൂടെയാണ് 1.31 ലക്ഷം രൂപയ്ക്ക് താരം നമ്പര്‍ സ്വന്തമാക്കിയത്.

 

5,000 രൂപ അടിസ്ഥാന വിലയിട്ടിരുന്ന നമ്പര്‍ മമ്മൂട്ടി ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് താരമൂല്യമുയര്‍ന്ന് ബ്രാന്‍ഡ് നമ്പറായി മാറിയത്. ഈ നമ്പറിന് മമ്മൂട്ടിയുടെ പേരു വന്നതോടെയാണ് ആവശ്യക്കാര്‍ വര്‍ധിച്ചത്.

വാഹനപ്രേമികളായ മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും ഗ്യാരേജിലെ പല വാഹനങ്ങള്‍ക്കും 369 എന്ന നമ്പറാണുള്ളത്. മെഴ്സിഡീസ് മെയ്ബ ജി.എല്‍.എസ് 600, ജി വാഗണ്‍, ബെന്‍സ് വി ക്ലാസ്, എസ് ക്ലാസ് ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍, റേഞ്ച് റോവര്‍, ഫോക്സ്വാഗണ്‍ പോളോ ജി.ടി.ഐ തുടങ്ങി കാരവാനുകള്‍ വരെ 369 നമ്പറില്‍ ഇവര്‍ സ്വന്തമാക്കിയിട്ടുണ്ട്.

കെ.എല്‍. 07 ഡി.സി. 500 എന്ന നമ്പര്‍ കൊച്ചി സ്വദേശി 2.45 ലക്ഷം രൂപയ്ക്കാണ് സ്വന്തമാക്കിയത്. ഈ നമ്പറിനായി അഞ്ചുപേരാണ് മത്സര രംഗത്തുണ്ടായിരുന്നതെന്ന് എറണാകുളം ജോയിന്റ് ആര്‍.ടി.ഒ. കെ.കെ. രാജീവ് പറഞ്ഞു.

 

Malayalam Movie News mammootty movie news actor mammootty vehicle