/kalakaumudi/media/post_banners/cc9b3300bfe6573b6c5fe9ee2b639d1d1a82eb155eedb169ccd09e509dc41504.jpg)
മെഗാ സ്റ്റാര്‍ മമ്മൂട്ടി പ്രതിനായകനായി എത്തുന്നു. ഭൂതകാലം എന്ന ചിത്രത്തിന്റെ സംവിധായകന്‍ രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ വില്ലന്‍ വേഷം. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അര്‍ജന്‍ അശോകനാണ്.
ഹൊറല്‍ ത്രില്ലറാണ് ചിത്രം. 30 ദിവസമാണ് മെഗാസ്റ്റാര്‍ ചിത്രത്തിനായി ഡേറ്റ് നല്‍കിയിരിക്കുന്നത്. അര്‍ജുന്‍ അശോകന്‍ 60 ദിവസമാണ് നല്‍കിയിട്ടുള്ളത്.
സിനിമയുടെ പേര്‍ പ്രഖ്യാപിച്ചിട്ടില്ല. ഓഗസ്റ്റ് 15 ന് ചിത്രീകരണം തുടങ്ങും. പ്രധാന ലൊക്കേഷന്‍ വരിക്കാശേരി മനയാണ്.
വിക്രം വേദ ഒരുക്കിയ വൈ നോട്ട് സ്റ്റുഡിയോസാണ് ചിത്രം നിര്‍മിക്കുന്നത്. തമിഴ് നിര്‍മാതാക്കളായ വൈ നോട്ട് സ്റ്റുഡിയോസിന്റെ ആദ്യ മലയാള ചിത്രമാണിത്.