/kalakaumudi/media/post_banners/9dff06b8ef940cfe64d32a85e77ff7528c2e4cf63907ea94fa1ac23a1822e647.jpg)
ഒരു നൃത്തരൂപത്തെ ലാളിച്ചുവളര്‍ത്തിയ ഗ്രാമമാണ് ആന്ധ്രയിലെ കുച്ചിപ്പുഡി ഗ്രാമം. നെല്‌ളുമുതല്‍ കോവയ്ക്ക വരെ വിളയുന്ന ഗ്രാമങ്ങള്‍. വിജയവാഡ നഗരം ആന്ധ്രയുടെ
പുറംപാളികളിലാണ് കുച്ചിപ്പുഡി. കാലിമേയ്ക്കുന്ന കര്‍ഷകര്‍, കാളവണ്ടികള്‍, പൊടിപിടിച്ച അങ്ങാടികള്‍, എരിവുകൂടിയ പലഹാരങ്ങളുടെ തീക്ഷ്ണഗന്ധം, വൈക്കോല്‍
കൂനകളുള്ള വീടുകള്‍. കുച്ചിപ്പുഡിയിലേക്ക് കടന്നാല്‍ ചിലങ്ക കെട്ടാത്ത ഒരു വീടുപോലുമില്‌ള. വീടകങ്ങളില്‍ കുട്ടികള്‍ ചുവടു വയ്ക്കുന്ന ഒരേതാളം. നടന്നു നടന്ന് കുച്ചിപ്പുഡിയുടെ ക്ഷേത്രത്തിലെത്താം-വെമ്പട്ടി ചിന്നസത്യത്തിന്റെ വീട്-അഖിലഭാരത കുച്ചിപ്പുഡി നാട്യകലാമണ്ഡലം. ചിന്ന സത്യത്തിന്റെ മകന്‍ ശിവപ്രസാദാണ് ഇപേ്പാഴത്തെ
ഗുരു. വേദാന്തം ലക്ഷ്്മിനാരായണ ശാസ്ത്രീയുടെ ശിഷ്യനായിരുന്ന ചിന്നസത്യമാണ് കുച്ചിപ്പുഡിയെ നവീകരിച്ച് ലോകപ്രശസ്തമാക്കിയത്. വെമ്പട്ടിയെ മനസ്‌സില്‍ ഗുരുവാ
യി സങ്കല്പിച്ച് ഈ ഗ്രാമത്തിലെ ഓരോ വീട്ടിലും ഒരു കുട്ടിയെങ്കിലും നൃത്തം പഠിക്കുന്നുവെന്ന് ശ്രീകാന്ത് കോട്ടയ്ക്കല്‍.