ശ്രദ്ധേയമായി ഇന്‍ഡോ-ഫ്രഞ്ച് ചിത്രകാരന്‍ മരിയോ ഡിസൂസയുടെ ചിത്രപ്രദര്‍ശനം

By Web Desk.03 12 2022

imran-azhar

 


തിരുവനന്തപുരം: ഇന്‍ഡോ-ഫ്രഞ്ച് ചിത്രകാരന്‍ മരിയോ ഡിസൂസയുടെ ചിത്രപ്രദര്‍ശനം വഴുതക്കാട്ടെ ഫ്രഞ്ച് കള്‍ച്ചറല്‍ സെന്റര്‍ അലിയന്‍സ് ഫ്രാന്‍സായ്‌സ് ദ് ട്രിവാന്‍ഡ്രത്തില്‍ തുടങ്ങി.

 

ഹോം എവേ ഫ്രം ഹോം എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനത്തില്‍ തന്റെ സത്വത്തില്‍ ഉള്‍കൊള്ളുന്ന രണ്ട് സംസ്‌കാരത്തെ പ്രതിനിധാനം ചെയ്യാന്‍ ശ്രമിക്കുന്ന ചിത്രങ്ങളും ഇന്‍സ്റ്റലേഷനുകളുമാണ് മരിയോ ഡിസൂസ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അലിയന്‍സ് ഫ്രാന്‍സായ്‌സ് ദ് ട്രിവാന്‍ഡ്രത്തിലെ ഒരു മാസം നീണ്ട റെസിഡന്‍സിക്ക് ഒടുവിലാണ് ഈ പ്രദര്‍ശനം അദ്ദേഹം ഒരുക്കിയത്. 2023 ജനുവരി 15 ന് വരെ പ്രദര്‍ശനം തുടരും.

 

ബാംഗ്ലൂരില്‍ ജനിച്ച മരിയോ ഡിസൂസ എം.എസ്.യു സ്‌കൂള്‍ ഒഫ് ബറോഡയിലും പിന്നീട് പാരിസിലുമായാണ് കലാപഠനം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ 20 വര്‍ഷമായി പാരിസില്‍ ജീവിക്കുന്ന മരിയോ ഡിസൂസ ഇന്ത്യയിലും ഫ്രാന്‍സിലുമായി നിരവധി പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. ഡിസംബറില്‍ ആരംഭിക്കുന്ന കൊച്ചി ബിനാലയിലും ഇദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടാകും.

 

 

 

 

OTHER SECTIONS