/kalakaumudi/media/post_banners/5a1bee87b70819607980cbd5ff12a76764c19c7fcc80ea0cfa6c314491eecc54.jpg)
തിരുവനന്തപുരം: നിശാഗന്ധി പുരസ്കാരം മോഹിനിയാട്ടം നര്‍ത്തകി ഭാരതി ശിവജിക്ക് ഗവര്‍ണര്‍ പി. സദാശിവം സമ്മാനിച്ചു. ഇന്നലെ വൈകിട്ട് നിശാഗന്ധി ഫെസ്റ്റിവലിന്‍െറ ഉദ്ഘാടന വേദിയില്‍ വച്ചായിരുന്നു പുരസ്കാര ദാനം. മോഹിനിയാട്ടത്തിന്‍െറ ജന്മനാടായ കേരളത്തില്‍നിന്നു പുരസ്കാരം ലഭിച്ചതില്‍ അഭിമാനിക്കുന്നതായി ഭാരതി ശിവജി പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യകഷനായി. മേയര്‍ വി കെ പ്രശാന്ത്, ടൂറിസം സെക്രട്ടറി ബി വേണു, കെൌണ്‍സിലര്‍ പാളയം രാജന്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് അരുണ മൊഹന്തിയുടെയും സംഘത്തിന്‍െറയും ഒഡീസി നൃത്തം അരങ്ങേറി. ഇതോടെ അനന്തപുരിയില്‍ ഇനി ഇനി നാട്യവിസ്മയത്തിന്‍െറസുന്ദരരാവുകള്‍ക്കാണ് തുടക്കമായത്. കേരളീയ കലാപാരന്പര്യത്തിന്‍െറ പ്രെൌഢി വിളിച്ചോതി നിശാഗന്ധി നൃത്തോത്സവത്തിന് തുടക്കമായി. ഗവര്‍ണര്‍ പി സദാശിവം നിശാഗന്ധി ഉത്സവത്തിന് തിരിതെളിച്ചു. നാടിന്‍െറ പരന്പരാഗത, നാടന്‍ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. കൊണാര്‍ക്, ഖജൂരാഹോ നൃത്തോത്സവങ്ങള്‍ക്കൊപ്പം എത്തിയിരിക്കുകയാണ് നിശാഗന്ധി ഉത്സവം. ടൂറിസത്തിന്‍െറ പ്രചാരണത്തിന് കലകള്‍ക്കുള്ള പങ്ക് പ്രധാനമാണ്. നാടിന്‍െറ കലയ്ക്കും സംസ്കാരത്തിനും ടൂറിസവുമായുള്ള ബന്ധം ഇഴപിരിക്കാനാകാത്തതാണെന്നും ഗവര്‍ണര്‍ പറഞ്ഞു.