/kalakaumudi/media/post_banners/334ee8c152366938ff4ff43f9e91d6d868da58b69f709f77a64ec0a92303e82f.jpg)
കൊച്ചി:ജീവിതത്തിലെ ഏറ്റവും വസ്തുനിഷ്ഠമായ രാഷ്ട്രീയ പരിസരം കുടുംബമെന്ന് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍.വീടാണ് പാര്‍ലിമെന്റിനെക്കാളും വലിയ രാഷ്ട്രീയ ഇടം.നാല് ഭിത്തിക്കുള്ളിലെ സ്ത്രീക്കും പുരുഷനുമിടക്കുമുള്ള കേവല യദാര്‍ത്ഥ ബന്ധമാണ് ഏറ്റവും ഉദാത്തമായ ജീവിത രാഷ്ട്രീയമെന്നും എന്‍ എസ് മാധവന്‍ പറഞ്ഞു. കൊച്ചി ഐ എം എ ഹാളില്‍ ലേഖ നമ്പ്യാരുടെ ഇംഗ്ലീഷ് ചെറു കഥാസമാഹാരമായ 'മിസ്റ്റീരിയസ് റെസൊണന്‍സ്' പ്രകാശനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.ഡോ.പ്രിയ കെ നായര്‍ ആദ്യ പ്രതി ഏറ്റുവാങ്ങി.ശ്രീകുമാര്‍ മുഖത്തല അധ്യക്ഷത വഹിച്ചു.
ദൃശ്യ മാധ്യമ പ്രവര്‍ത്തകന്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍,ഡോ.പി പി രവീന്ദ്രന്‍,പ്രൊഫ.സുരേഷ് മാഞ്ഞൂരാന്‍,കവയിത്രി തനൂജ എസ് ഭട്ടതിരിപ്പാട്,ആര്‍ രഘുചന്ദ്രന്‍,ഗായകന്‍ പ്രദീപ് സോമസുന്ദരം എന്നിവര്‍ പങ്കെടുത്തു.ഹൃദയത്തിലേക്ക് നേരിട്ട് കടന്നുകയറുന്ന പ്രതിപാദനമെന്ന് എം മുകുന്ദന്‍ അവതാരികയില്‍ പറയുന്നു. തണ്ടേക്കാട് ജമാ അത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപികയായ ലേഖാ നമ്പ്യാരുടെ ആദ്യ കൃതിയാണ് മിസ്റ്റീരിയസ് റെസൊണന്‍സ്.മൂന്ന് വിഭാഗങ്ങളിലായി 18 ജീവിത ഗന്ധികളായ കഥകളാണ് സമാഹാരത്തില്‍.