ഗിരീഷ് പുത്തഞ്ചേരി പുരസ്കാരം പവിത്രന്‍ തീക്കുനിക്ക്

കവിയും ഗാനരചയിതാവുമായിരുന്ന ഗിരീഷ് പുത്തഞ്ചേരിയുടെ പേരില്‍ കോഴിക്കോട് ജില്ല അസോസിയേഷന്‍ (കെ.ഡി.എ) കുവൈറ്റ് ഏര്‍പ്പെടുത്തിയ പുരസ്കാരത്തിന് പവിത്രന്‍ തീക്കുനി അര്‍ഹനായി.കുവൈറ്റില്‍ താമസിക്കുന്ന കോഴിക്കോട്ടുകാരുടെ സംഘടനയാണ് കെ.ഡി.എ.

author-image
subha Lekshmi b r
New Update
ഗിരീഷ് പുത്തഞ്ചേരി പുരസ്കാരം പവിത്രന്‍ തീക്കുനിക്ക്

കവിയും ഗാനരചയിതാവുമായിരുന്ന ഗിരീഷ് പുത്തഞ്ചേരിയുടെ പേരില്‍ കോഴിക്കോട് ജില്ല അസോസിയേഷന്‍ (കെ.ഡി.എ) കുവൈറ്റ് ഏര്‍പ്പെടുത്തിയ പുരസ്കാരത്തിന് പവിത്രന്‍ തീക്കുനി അര്‍ഹനായി.കുവൈറ്റില്‍ താമസിക്കുന്ന കോഴിക്കോട്ടുകാരുടെ സംഘടനയാണ് കെ.ഡി.എ.

2017 മാര്‍ച്ച് 3ന് അസ്സോസിയേഷന്‍ കുവൈറ്റില്‍ സംഘടിപ്പിക്കുന്ന മെഗാ ഫെസ്റ്റില്‍ വച്ച് പുരസ്കാരം സമര്‍പ്പിക്കും. 24 കൃതികളുടെ കര്‍ത്താവും നിരവധി പുരസ്ക്കാരങ്ങള്‍ക്ക് അര്‍ഹനുമായപവിത്രന്‍ കോഴിക്കോട് സ്വദേശിയാമ്. സാഹിത്യ അക്കാദമി അംഗം കൂടിയായ കവി തന്‍റെ 20 വര്‍ഷത്തെ സമാഹാരമായ തീമരത്തണലില്‍ നേരിട്ടുതന്നെയാണ് വായനക്കാരനില്‍ എത്തിക്കുന്നത്. ഏറ്റവുംപുതിയ പ്രണയപുസ്തകമായ കടല്‍ച്ചിറകുളള പ്രണയത്തുന്പികളുടെ പ്രകാശനവും കുവൈറ്റില്‍ വച്ചു നടക്കും.

രാജഗോപാലന്‍ ഇ പ്രസിഡന്‍റും രാമകൃഷ്ണന്‍ മംഗലശ്ശേരി ജനറല്‍ സെക്രട്ടറിയുമായ കെ.ഡി.എയുടെ ഏഴാം വാര്‍ഷികാഘോഷ ചടങ്ങില്‍ വച്ചാണ് പുരസ്കാര സമര്‍പ്പണം

pavithran theekkuni