ബിനാലെയിലെ പുതുമ 'ഇടം'; വര്‍ണ്ണചില്ലുതുണ്ടുകളായി 200 സൃഷ്ടികള്‍

ബിനാലെയുടെ അഞ്ചാം പതിപ്പിന്റെ ഭാഗമായി കേരളത്തിന്റെ സ്വന്തം സമകാല കലാസൃഷ്ടികളുടെ പ്രദര്‍ശനത്തിന് എറണാകുളം ഡര്‍ബാര്‍ ആര്‍ട്ട് ഗാലറിയില്‍ വേദി തുറന്നു.

author-image
Web Desk
New Update
ബിനാലെയിലെ പുതുമ 'ഇടം'; വര്‍ണ്ണചില്ലുതുണ്ടുകളായി 200 സൃഷ്ടികള്‍

ബിനാലെയുടെ അഞ്ചാം പതിപ്പിന്റെ ഭാഗമായി കേരളത്തിന്റെ സ്വന്തം സമകാല കലാസൃഷ്ടികളുടെ പ്രദര്‍ശനത്തിന് എറണാകുളം ഡര്‍ബാര്‍ ആര്‍ട്ട് ഗാലറിയില്‍ വേദി തുറന്നു.

ബിനാലെയുടെ പത്താം വാര്‍ഷിക വേളയിലെ ശ്രദ്ധേയമായ പുതുമയാണ് കേരളത്തിലെ മലയാളി കലാകാരന്മാര്‍ക്ക് മാത്രമായി ഒരുക്കിയ ഇടം എന്ന പ്രദര്‍ശനം. ജിജി സ്‌കറിയ, രാധ ഗോമതി, പി എസ് ജലജ എന്നീ ക്യൂറേറ്റര്‍മാര്‍ രൂപകല്‍പന ചെയ്ത 'ഇട'ത്തില്‍ 16 വനിതകളുടെ ഉള്‍പ്പെടെ 34 സമകാല കലാപ്രവര്‍ത്തകരുടെ 200 സൃഷ്ടികളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കലാകാരന്മാര്‍ക്ക് അവരവരുടെ കഷ്ടതകളെ അതിജീവിക്കാനും അനുഭവങ്ങളെ കലയിലൂടെ പരിവര്‍ത്തിപ്പിക്കാനും ശേഷിയുണ്ടെന്ന് 'ഇട'ത്തിലെ പ്രദര്‍ശനം സാക്ഷ്യപ്പെടുത്തുന്നു' ക്യൂറേറ്റര്‍ പി എസ് ജലജ പറഞ്ഞു.

സാമൂഹിക, രാഷ്ട്രീയ,വൈയക്തികമായ കഷ്ടതകളെ അതിജീവിച്ചവരുടെ സ്യഷ്ടികളാണ് പ്രദര്‍ശനത്തിലുള്ളത്. അതുതന്നെയാണ് പ്രദര്‍ശനത്തിന്റെ മൂല്യവും. അന്താരാഷ്ട്രതല സമകാല കലയുടെ തിളക്കമുള്ള സൃഷ്ടികള്‍ കേരളത്തിലെ കലാകാരന്മാരുടേതായുമുണ്ടെന്ന് 'ഇടം' വ്യക്തമാക്കുമെന്ന് ജിജി സ്‌കറിയ പറഞ്ഞു.

കാലിയ്‌ഡോസ്‌കോപ്പില്‍ വര്‍ണ്ണചില്ലുതുണ്ടുകള്‍ ദൃശ്യവേദ്യമാക്കുന്ന വിസ്മയ ചിത്രവേല പോലെയാകും 'ഇട'ത്തിലെ പ്രദര്‍ശനമെന്ന് രാധ ഗോമതി പറഞ്ഞു.

ബിനാലെയോടൊപ്പം തന്നെ ഏപ്രില്‍ 10വരെ ഡര്‍ബാര്‍ ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശനമുണ്ടായിരിക്കും.

art Kochi Muziris Biennale idam