വര്‍ക്കലയില്‍ എം എസ് സുബ്ബുലക്ഷ്മി സംഗീതോത്സവം

By Web Desk.05 12 2022

imran-azhar

 


തിരുവനന്തപുരം: വര്‍ക്കലയില്‍ എം.എസ്.സുബ്ബലക്ഷ്മി സംഗീതോത്സവം ഡിസംബര്‍ 11 മുതല്‍. വര്‍ക്കല ശ്രീകൃഷ്ണ നാട്യസംഗീത അക്കാഡമിയും എം.എസ്. സുബ്ബലക്ഷ്മി ഫൗണ്ടേഷനും സംയുക്തമായാണ് സംഗീതോത്സവം സംഘടിപ്പിക്കുന്നത്.

 

11 മുതല്‍ 16വരെ വര്‍ക്കല ഗുഡ്‌ഷെഡ് റോഡ് എസ്.ആര്‍.മിനി ഓഡിറ്റോറിയത്തില്‍ വൈകിട്ട് 6 മുതലാണ് സംഗീതോത്സവം. 11 ന് വൈകിട്ട് 5ന് വി.ജോയി എം.എല്‍.എ സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. അക്കാഡമി ഡയറക്ടര്‍ ഡോ.എം.ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കും. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.പി.ചന്ദ്രമോഹന്‍ സുബ്ബുലക്ഷ്മി അനുസ്മരണ പ്രഭാഷണം നടത്തും.

 

സംഗീതജ്ഞയും സിനിമാതാരവുമായ ആര്‍.സുബ്ബലക്ഷ്മി, അനര്‍ട്ട് മുന്‍ ഡയറക്ടര്‍ ഡോ.എം.ജയരാജു, ബി.ജോഷിബാസു എന്നിവര്‍ പങ്കെടുക്കും. അക്കാഡമി സെക്രട്ടറി അഡ്വ.എസ്.കൃഷ്ണകുമാര്‍ സ്വാഗതം പറയും.

 

തുടര്‍ന്ന് പ്രമുഖ സംഗീതജ്ഞന്‍ നെലി ആര്‍.സന്താനഗോപാലന്റെ സംഗീതക്കച്ചേരി, 12ന് ശ്രീരഞ്ജിനി കോടമ്പള്ളി, 13ന് യുവസംഗീതജ്ഞന്‍ ആര്‍.പി.ശ്രാവണ്‍ ചെന്നൈ എന്നിവരുടെ സംഗീതക്കച്ചേരി.

 

14ന് ടി.എസ്.രാധാകൃഷ്ണജി നയിക്കുന്ന സംഗീതസദസ്സ്.15ന് വീണ വിദ്വാന്‍ പ്രൊഫ.വി.സൗന്ദരരാജന്റെ വീണക്കച്ചേരി.സമാപന ദിവസമായ 16ന് എം.എസ്.സുബ്ബലക്ഷ്മി സംഗീത ക്ലബിന്റെ സംഗീത പരിപാടി.

 

അക്കാഡമി സെക്രട്ടറി എസ്.കൃഷ്ണകുമാര്‍, ബി.ജോഷിബാസു, ആര്‍.സുലോചനന്‍, പി.രവീന്ദ്രന്‍നായര്‍, ബി.സുരേന്ദ്രന്‍, ജി.അശോകന്‍, ഡോ.ജയരാജു, ഡോ.പി.ചന്ദ്രമോഹന്‍, ബി.സുരേന്ദ്രന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

 

 

 

 

 

OTHER SECTIONS