/kalakaumudi/media/post_banners/2be9b7f641f637d43f59208c159f1f95f32d5a3ac6c884a184ae4e1a7a434da6.jpg)
തിരുവനന്തപുരം: മഞ്ഞു തുള്ളി 2019 ചിത്രപ്രദർശനത്തിന് തുടക്കമായി. വ്യാഴാഴ്ച പത്തിന് മ്യൂസിയം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചിത്രകാരനും കാർട്ടൂണിസ്റ്റുമായ പിവി കൃഷ്ണൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. പാലിയം ഇന്ത്യയുടെ നേതൃത്വത്തിൽ സാന്ത്വന പരിചരണത്തിനും രോഗാവസ്ഥ കാരണം നിർധനരായ കുടുംബാംഗങ്ങൾക്കും കൈത്താങ്ങിനായാണ് ചിത്രപ്രദർശനം ഒരുക്കിയിരിക്കുന്നത്. നാൽപ്പതോളം ചിത്രകാരന്മാരുടെ കൂട്ടായ്മയുടെ സൃഷ്ടികളാണ് പ്രദർശിപ്പിക്കുക. ചിത്രം വാങ്ങാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ചയാണ് സമാപനം.