/kalakaumudi/media/post_banners/d45049750724d4471625ae1549bc83606984887dd84370514212953043ee3f0a.jpg)
തിരുവനന്തപുരം:കേന്ദ്ര സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന വടക്കു–കിഴക്ക്, തെക്കേ ഇന്ത്യൻ സാഹിത്യ സമ്മേളനത്തിന് ഇന്ന് തുടക്കം. വൈഎംസിഎ ഓഡിറ്റോറിയത്തിൽ കവി സുഗതകുമാരി ഉദ്ഘാടനം ചെയ്തു . പ്രശസ്ത മണിപ്പൂരി എഴുത്തുകാരി തൗനൗജം ചാനു ഇബെംഹാൽ മുഖ്യാതിഥി .
നോവലിസ്റ്റ് സേതുമാധവൻ അധ്യക്ഷതവഹിച്ചു . കവിസമ്മേളനം, ഭാരതീയ സാഹിത്യത്തിൽ വടക്കുകിഴക്കിന്റെ സ്വാധീനം, എഴുത്തില്ലാത്ത ലോകം എന്നീ വിഷയങ്ങളിൽ സമ്മേളനങ്ങളും വിവിധ ഭാഷകളിലെ കഥാ അവതരണവും രണ്ടു ദിവസങ്ങളിലായി നടക്കും. മണിപ്പൂരി, അസമീസ്, ബഞ്ചറ, ബോഡോ, തമിഴ്, തെലുങ്ക്, കന്നഡ, നേപ്പാളി, തുളു, സന്താളി, മലയാളം ഭാഷകളിലെ എഴുത്തുകാർ സമ്മേളനത്തിൽ പങ്കെടുക്കും.