പട്ടം കേന്ദ്രീയ വിദ്യാലയത്തിന് കെവിഎസ് നാഷണല്‍ ഇന്നൊവേഷന്‍ പുരസ്കാരം

തിരുവനന്തപുരം:പട്ടം കേന്ദ്രീയ വിദ്യാലയത്തിന് 'കെവിഎസ് നാഷണല്‍ ഇന്നൊവേഷന്‍' പുരസ്കാരം. സ്കൂളില്‍ ആരംഭിച്ച 'ഫെയ്സ് എ ബുക്ക് ചലഞ്ച്' പദ്ധതിക്കാണ് അംഗീകാരം.

author-image
subha Lekshmi b r
New Update
പട്ടം കേന്ദ്രീയ വിദ്യാലയത്തിന് കെവിഎസ് നാഷണല്‍ ഇന്നൊവേഷന്‍ പുരസ്കാരം

തിരുവനന്തപുരം:പട്ടം കേന്ദ്രീയ വിദ്യാലയത്തിന് 'കെവിഎസ് നാഷണല്‍ ഇന്നൊവേഷന്‍' പുരസ്കാരം. സ്കൂളില്‍ ആരംഭിച്ച 'ഫെയ്സ് എ ബുക്ക് ചലഞ്ച്' പദ്ധതിക്കാണ് അംഗീകാരം.വിദ്യാര്‍ഥികളില്‍ വായനശീലവും സാഹിത്യാഭിരുചിയും വളര്‍ത്തുന്നതിനായി 2014ലാണ് പദ്ധതി ആരംഭിച്ചത്. വിദ്യാര്‍ഥികള്‍ പുസ്തകം തിരഞ്ഞെടുത്ത് അതിനെ സമഗ്രമായി വിലയിരുത്തി വിവിധ അവതരണങ്ങള്‍ നടത്തുന്നതുമാണ് പദ്ധതി. പ്രിന്‍സിപ്പല്‍ എസ് അജയകുമാറിന്‍െറനേതൃത്വത്തില്‍ 175 വിദ്യാര്‍ഥികള്‍ പദ്ധതിയില്‍ അംഗമായിരുന്നു.ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പദ്ധതി ആസൂത്രണം ചെയ്ത സ്കൂള്‍ ലൈബ്രേറിയന്‍ എസ് എല്‍ ഫൈസല്‍ കേന്ദ്രമന്ത്രി ഉപേന്ദ്രകുഷ്വയില്‍നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.

Pattom