/kalakaumudi/media/post_banners/0de9ecb62914c4e9740183082adcc9a0313a3834ae8467424b7bbcaff4ed58ce.jpg)
തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ നിറഞ്ഞ കയ്യടി ഏറ്റുവാങ്ങിയ നൃത്ത സംഘത്തിന് ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തില്‍ യാത്ര അയപ്പ് നല്‍കി. റഷ്യന്‍ കള്‍ച്ചറല്‍ സെന്ററും ഭാരത് ഭവനും സംയുക്തമായി സംഘടിപ്പിച്ച ഓബ്രോസ് നൃത്തത്തിന് ശേഷം മടങ്ങിയ സംഘത്തിലെ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടക്കം 20 ഓളം പേര്‍ക്കാണ് യാത്ര അയപ്പ് നല്‍കിയത്. വൈവിദ്ധ്യമാര്‍ന്ന 12 നൃത്തരൂപങ്ങളാണ് പ്രേക്ഷരില്‍ ആഹ്ലാദവും വിസ്മയവും നിറച്ച് ടാഗോര്‍ തിയേറ്ററില്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ നൃത്താവതരണത്തിനായി കലാസംഘം ഇന്നലെ യാത്ര തിരിച്ചു. റഷ്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ രതീഷ് സി നായര്‍, ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ ഇന്റര്‍ റീജിയണല്‍ ഫൗണ്ടേഷന്‍ ഡിസ്റ്റാനിയ ഡയറക്ടര്‍ നതാലിയ പിറവാര നന്ദി പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
