ഏതാണ്ട് ഒന്നര നൂറ്റാണ്ടു മുമ്പ് പതിനാറ് വയസുള്ള ഒരു ബാലന്‍ മഹാരാഷ്ട്രയിലെ ഷിര്‍ദി എന്ന ഗ്രാമത്തിലെത്തി. തേജസ്വിനിയായ ആ ബാലന്‍ എവിടെ നിന്ന് വന്നു എന്ന്
ആര്‍ക്കും അറിയില്ലായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഈ ബാലന്‍ തന്റെ ചൈതന്യവും സിദ്ധിയും കൊണ്ട് ലോകമാകെ കീഴടക്കി.
ലോകമെങ്ങും കോടിക്കണക്കിന് ആരാധകര്‍. മനുഷ്യ സാദ്ധ്യമല്ലാത്ത അത്ഭുത പ്രവര്‍ത്തികള്‍. എല്ലാം മനസിലാക്കാനുള്ള സിദ്ധി. അദ്ദേഹം മനുഷ്യനാണെന്ന് വിശ്വസിക്കാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. ദൈവത്തിന്റെ പുനരവതാരം തന്നെയെന്ന് ലോകം മനസില്‍ പ്രതിഷ്ഠിച്ചു. ഷിര്‍ദി സായി ബാബ. ജീവിക്കുന്ന ദൈവം. അങ്ങനെയാണ് ലോകം അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
കൗമാരത്തിലേക്ക് കാലൂന്നിയപ്പോള്‍ തന്നെ ഷിര്‍ദിയില്‍ കാലു കുത്തി. ഒരു വേപ്പിന്‍ ചുവട്ടില്‍ ധ്യാന നിമഗ്‌നനായി മണിക്കൂറുകളോളം ഇരുന്നു. ഗ്രാമീണര്‍ ആകാംക്ഷയോടെ ആ ബാലനെ നോക്കി നിന്നു. ചിലര്‍ അദ്ദേഹത്തിന് ഭ്രാന്താണെന്ന് കരുതി. അവര്‍ ആ കുട്ടിക്ക് നേരെ കല്ലെറിഞ്ഞു. ഗ്രാമീണരുടെ ആക്രമണം നേരിടാന്‍ കഴിയാതെ നാട് വിടേണ്ടി വന്നു കുട്ടിക്ക്. വര്‍ഷങ്ങള്‍ക്കുശേഷം, കൃത്യമായി പറഞ്ഞാല്‍ 1858 ല്‍ അദ്ദേഹം വീണ്ടും ഷിര്‍ദിയിലെത്തി.
ഷിര്‍ദിയിലെ ഖണ്‌ഡോബ ക്ഷേത്രത്തിനടുത്ത് നടന്ന തന്റെ ശിഷ്യന്‍ ചാന്ദ്
പാട്ടീലിന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍. ക്ഷേത്രത്തിലെ മുഖ്യ പൂജാരി മത്സപതി അദ്ദേഹത്തെ സ്‌നേഹത്തോടെ സ്വീകരിച്ചു. ' വരൂ സായീ’ , മുട്ടുവരെ നീളുന്ന ജൂബ
യ്ക്ക് സമാനമായ വസ്ത്രവും തുണി തൊപ്പിയുമായിരുന്നു അദ്ദേഹത്തിന്റെ വേഷം.
അന്തരീക്ഷത്തിലൂടെ സഞ്ചരിച്ചു;
പച്ചവെള്ളം കൊണ്ട് വിളക്കു തെളിച്ചു
പിന്നീട് കണ്ടത് ഷിര്‍ദി സായി ബാബ എന്ന തേജസ്വിനിയായ മനുഷ്യന്‍ ജീവിക്കുന്ന ദൈവമായി മാറുന്നതായിരുന്നു. അദ്ദേഹം ഒരേസമയം രണ്ടിടങ്ങളില്‍ പ്രത്യക്ഷ
പ്പെട്ടു. അന്തരീക്ഷത്തിലൂടെ സഞ്ചരിച്ചു. മറ്റുള്ളവരുടെ മനസ്‌സ് സൂക്ഷ്മമായി വായിച്ചു. ബാധ ഒഴിപ്പിച്ചു. പച്ചവെള്ളം ഉപയോഗിച്ച് വിളക്ക് തെളിയിച്ചു. ജനങ്ങളുടെ മേലേക്ക് ഇടിഞ്ഞു വീഴാന്‍ തുടങ്ങിയ മുസ്‌ളീം പള്ളിയെ താങ്ങി നിറുത്തി. തന്റെ ശിഷ്യരെ ദിവ്യ പ്രവര്‍ത്തികള്‍ കാട്ടി അമ്പരപ്പിച്ചു.
ജനങ്ങള്‍ മറ്റേതൊരു ദൈവത്തെയും പോലെ അദ്ദേഹത്തെ ആരാധിച്ചു. ബാബ ഹിന്ദുവാണെന്നോ മുസ്‌ളീമാണെന്നോ ആര്‍ക്കും അറിയില്ലായിരുന്നു. രണ്ട് മതത്തിന്റെയും
അനുഷ്ഠാനങ്ങളും ആചാരക്രമങ്ങളും അദ്ദേഹം പാലിച്ചിരുന്നു. ആ ദൈവിക ജീവിതത്തിന്റെ ഭൗതികവാസം 1918 ഒക്‌ടോബര്‍ 15 ന് അവസാനിച്ചു. സമാധിമന്ദിര്‍ എന്നറിയപ്പെടുന്ന സാതേവാദയില്‍ അദ്ദേഹത്തെ സമാധിയിരുത്തി. ഇന്നും ലക്ഷങ്ങള്‍ ഇവിടെ വന്ന് ഭഗവത് സാന്നിദ്ധ്യമറിഞ്ഞു മടങ്ങുന്നു. ഇക്കൊല്ലവും അടുത്ത വര്‍ഷവുമായി ഷിര്‍ദിസായി ബാബയുടെ സമാധിയുടെ നൂറാം വാര്‍ഷികമായി ഷിര്‍ദിസായിബാ സന്‍സ്ഥാന്‍ ട്രസ്റ്റ് ആചരിക്കുകയാണ്.
വരുന്നു മെഴുകു പ്രതിമ മ്യൂസിയം
മരം വച്ചു പിടിപ്പിക്കല്‍ യജ്ഞം
നാല്‍പ്പത്തേഴ് രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 4500 സായി ക്ഷേത്രങ്ങള്‍ക്കായി പൊതു പദ്ധതി ഇതിന്റെ ഭാഗമായി ആവിഷ്‌കരിച്ചിരിക്കുകയാണ്. രക്തദാനം,
പ്രശസ്തരുടെ മതപ്രഭാഷണങ്ങള്‍, മരം വച്ചു പിടിപ്പിക്കല്‍ യജ്ഞങ്ങള്‍ തുടങ്ങിയവ അടക്കമുള്ള സംരംഭങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഒരു മെഴുകു പ്രതിമ മ്യൂസിയം ആരംഭിക്കാനും ഉദ്ദേശിക്കുന്നു. പല വിശുദ്ധര്‍ക്കൊപ്പം രാജ്യത്തിന്റെ വിവിധ ദേശങ്ങളിലുള്ള ദേശീയ നേതാക്കളുടെ മെഴുകു പ്രതിമകളും ഇവിടെ സ്ഥാനം പിടിക്കും. ഓരോ പ്രതിമയോടൊപ്പവും ഐ-പാഡും ഹെഡ്‌ഫോണും ഉണ്ടാകും. ഇരു നൂറുപേര്‍ക്ക് ഇരിക്കാവുന്ന പ്‌ളാനറ്റേറിയവും സ്ഥാപിക്കുന്നുണ്ട്.
വന്‍ ആസ്തിയുള്ള പ്രസ്ഥാനമാണ് ശ്രീ സായി ബാബ സന്‍സ്ഥാന്‍ ട്രസ്റ്റ്. തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം കഴിഞ്ഞാല്‍ ആസ്തിയില്‍ രണ്ടാം സ്ഥാനമാണ് ഈ ട്രസ്റ്റിന്.
സായി ബാബക്ക് ഏറ്റവും പ്രിയപ്പെട്ട അന്നദാനമാണ് ഇവിടത്തെ പ്രത്യേകത. ഏഷ്യയിലെ ഏറ്റവും വലിയ സദ്യാലയം ഇവിടെയാണ്. 5500 പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാം. ഇവിടെ എത്തുന്ന ആരും പട്ടിണിയാവില്ല. സൗജന്യമാണ് ഭക്ഷണം.
കേരളത്തിലും ഭക്ത ലക്ഷങ്ങള്‍
അന്താരാഷ്ട്ര നിലവാമുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും എടുത്തു പറയേണ്ടതാണ്. ഇവിടെ ഹൃദയ ശസ്ത്രക്രിയ തീര്‍ത്തും സൗജന്യമാണ്. 244 കിടക്കകളുണ്ട്.
കേരളത്തിലും ഷിര്‍ദി സായി ബാവയ്ക്ക് പതിനായിരക്കണക്കിന് ഭക്തന്മാരുണ്ട്. മിക്കവരും ഒരിക്കലെങ്കിലും മഹാരാഷ്ട്രയിലെ ആശ്രമം സന്ദര്‍ശിച്ചിട്ടുള്ളവര്‍. പുതിയ
തലമുറയിലും വിദ്യുത് പ്രവാഹമായി ബാബ പടര്‍ന്നു കയറിയിരിക്കുന്നു.
എല്ലാ മേഖലയില്‍ പെട്ടവരുമുണ്ട് അക്കൂട്ടത്തില്‍. ബാബയുടെ നൂറാം ജന്മ സമാധിധി വാര്‍ഷികം ലോകമാസകലം ആചരിക്കുമ്പോള്‍ കേരളവും ആ മഹാസാഗര
ത്തില്‍ ഊളിയിടുകയാണ്.