മൈക്കലാഞ്ചലോയുടെ'രഹസ്യ മുറി' കാണാന്‍ അവസരം; നിലവറ നവംബറില്‍ തുറക്കും

രോഷാകുലനായ മാര്‍പാപ്പയില്‍ നിന്ന് രക്ഷപ്പെടാന്‍ നവോത്ഥാന കലാകാരനായ മൈക്കലാഞ്ചലോ ഒളിച്ച് താമസിച്ചിരുന്ന കല്‍ക്കരി നിലവറ നവംബര്‍ 15ന് പൊതുജനങ്ങള്‍ക്കായി തുറക്കും.

author-image
Priya
New Update
മൈക്കലാഞ്ചലോയുടെ'രഹസ്യ മുറി' കാണാന്‍ അവസരം; നിലവറ നവംബറില്‍ തുറക്കും

രോഷാകുലനായ മാര്‍പാപ്പയില്‍ നിന്ന് രക്ഷപ്പെടാന്‍ നവോത്ഥാന കലാകാരനായ മൈക്കലാഞ്ചലോ ഒളിച്ച് താമസിച്ചിരുന്ന കല്‍ക്കരി നിലവറ നവംബര്‍ 15ന് പൊതുജനങ്ങള്‍ക്കായി തുറക്കും.

ഫ്‌ലോറന്‍സിലെ മ്യൂസിയം വക്താവ് ആണ് ഇക്കാര്യം അറിയിച്ചത്. മെഡിസി ചാപ്പലുകളുടെ മ്യൂസിയത്തിനകത്തായാണ് മൈക്കലാഞ്ചലോ കഴിഞ്ഞിരുന്ന രഹസ്യ മുറിയുള്ളത്.

1530ല്‍ അവിടെ താമസിച്ചിരുന്നുവെന്ന് പറയപ്പെടുന്ന കലാകാരന്റെ കരി രേഖാചിത്രങ്ങളും അവിടെയുണ്ട്. നിലവറയുടെ മുകള്‍ഭാഗത്തുള്ള 10 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയും 2-1/2 മീറ്റര്‍ ഉയരവുമുള്ള ചെറിയ മുറി 1975-ല്‍ നവീകരണ പ്രവര്‍ത്തനത്തിനിടെ വീണ്ടും കണ്ടെത്തുന്നതിന് മുമ്പ് കല്‍ക്കരി ശേഖരിക്കാനാണ് ഉപയോഗിച്ചിരുന്നത്.

മെഡിസി ചാപ്പല്‍സ് മ്യൂസിയത്തിന്റെ അന്നത്തെ ഡയറക്ടറായിരുന്ന പൗലോ ഡാല്‍ പോഗെറ്റോ ചുമരില്‍ കണ്ടെത്തിയ പല ചിത്രങ്ങളും മൈക്കലാഞ്ചലോയുടേതാണെന്ന് പറഞ്ഞിരുന്നുവെങ്കിലും മറ്റുള്ളവര്‍ അതിനെകതിരെ തര്‍ക്കിച്ചിരുന്നു.

ക്ലെമന്റ് ഏഴാമന്‍ മാര്‍പാപ്പയെ തെറ്റിദ്ധരിപ്പിച്ചതിന് ശേഷം കലാകാരന്‍ മുറിയില്‍ അഭയം തേടിയെന്ന് ഡാല്‍ പോഗെറ്റോ വിശ്വസിച്ചു.

 

നാല് പേരടങ്ങുന്ന സംഘത്തിന് നവംബര്‍ 15 മുതല്‍ മുറി സന്ദര്‍ശിക്കാം. പരമാവധി 15 മിനിറ്റ് വരെ അവിടെ സമയം ചെലവഴിക്കും. ഒരാള്‍ക്ക് 20 യൂറോ ആണ് ടിക്കറ്റ് വില. ഇടുങ്ങിയ ഗോവണിയിലൂടെയാണ് മുറിയിലേക്ക് പ്രവേശിക്കുന്നത്. ആഴ്ചയില്‍ സന്ദര്‍ശകരുടെ എണ്ണം 100 ആളുകളായി പരിമിതപ്പെടുത്തും.

Michelangelo