ആര്‍ട്ട് ഗേറ്റ്; നൂറില്‍പരം ചിത്രകാരന്മാരുടെ സംഗമം

By Web Desk.30 11 2023

imran-azhar

 

 

തിരുവനന്തപുരം: നൂറ്റിപതിനൊന്നു ദിവസം നീണ്ടുനില്‍ക്കുന്ന സൂര്യാ ഫെസ്റ്റിവലിന്റെ ഭാഗമായി ചിത്രകലയ്ക്കായി ഇരുപതു ദിവസങ്ങള്‍. ഡിസംബര്‍ 1 മുതല്‍ 20 വരെ ഇരുപതു വിഖ്യാത ചിത്രകാരന്മാരുടെ എക്‌സിബിഷനുകള്‍, ചിത്രകലാ പ്രഭാഷണങ്ങള്‍, ചിത്രകാരന്മാരുടെ ലൈവ് ഡെമോണ്‍സ്‌ട്രേഷനുകള്‍, അന്‍പതോളം ചിത്രകാരന്മാരുടെ ലൈവ് പെയിന്റിംഗുകള്‍, ചര്‍ച്ചകള്‍, ഒറിജിനല്‍ പെയിന്റിംഗുകള്‍ വില്‍ക്കാനും വാങ്ങാനുള്ള സൗകര്യം എന്നിവയാണ് ആര്‍ട്ട് ഗേറ്റിലെ പ്രധാന ആകര്‍ഷണങ്ങള്‍.

 

പൊതുജനങ്ങള്‍ക്കും അമച്വര്‍ ചിത്രകാരന്മാര്‍ക്കും എല്ലാ ദിവസവും വൈകുന്നേരം 5 മുതല്‍ 8 വരെ മോഡല്‍ സ്‌കൂള്‍ റോഡിലും ഗണേശം ഓഡിറ്റോറിയത്തിലും നടക്കുന്ന ഈ ചിത്രകലാസംഗമത്തില്‍ പങ്കെടുക്കാനും ചിത്രങ്ങള്‍ വരക്കാനും ചിത്രങ്ങള്‍ വില്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒരു വീട്ടില്‍ ഒരു ഒറിജിനല്‍ പെയിന്റിംഗ് എന്നതാണ് ആര്‍ട്ട് ഗേറ്റിന്റെ പ്രധാന ലക്ഷ്യം.

 

ബി.ഡി.ദത്തന്‍, ഭട്ടതിരി, കാട്ടൂര്‍ നാരായണപിള്ള, നേമം പുഷ്പരാജ്, കാരക്കാമണ്ഡപം വിജയകുമാര്‍,
ടി.സി.രാജന്‍, വേണു തെക്കേമഠം എന്നിവര്‍ ക്യൂറേറ്റ് ചെയ്യന്ന ആര്‍ട്ട് ഗേറ്റിന്റെ ഉദ്ഘാടനം
ഡിസംബര്‍ ഒന്നിന് വെകിട്ട് 6.45 ന് ഗണേശത്തില്‍ ശ്ബോസ് കൃഷ്ണമാചാരി നിര്‍വ്വഹിക്കും.

 

 

OTHER SECTIONS