ഭാരത് ഭവന്‍ നവ മാധ്യമ സര്‍ഗ്ഗ വേദിയില്‍ 'സാഹിത്യ ലോകം' ഫേസ്ബുക്ക് ലൈവ്

തിരുവനന്തപുരം: ഓണ്‍ലൈന്‍ ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലൂടെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങൾ സജീവമാകുകയാണ് ഭാരത് ഭവന്‍. കൊറോണ പ്രതിരോധ കാലത്ത് ഫേയ്‌സ്ബുക് ലൈവ്, യൂട്യൂബ് ചാനല്‍ തുടങ്ങിയ നവമാധ്യമ ഇടങ്ങളിലൂടെ ശ്രദ്ധേയങ്ങളായ സാംസ്‌കാരിക പരിപാടികൾ മാര്‍ച്ച് മുതല്‍ ഭാരത് ഭവനില്‍ നടന്നു വരികയാണ്. 'കരുതല്‍ വീട്'എന്ന പേരില്‍ 20 വിഷയങ്ങളില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ മത്സരത്തില്‍ വന്‍ ജന പങ്കാളിത്തമാണ് ലഭിച്ചത്. ഇതിലെ മത്സര വിജയികള്‍ക്ക് ജൂലൈ മാസത്തില്‍ പുരസ്‌ക്കാരങ്ങള്‍ നല്‍കും.

author-image
online desk
New Update
ഭാരത് ഭവന്‍ നവ മാധ്യമ സര്‍ഗ്ഗ വേദിയില്‍ 'സാഹിത്യ ലോകം' ഫേസ്ബുക്ക് ലൈവ്

തിരുവനന്തപുരം: ഓണ്‍ലൈന്‍ ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലൂടെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങൾ സജീവമാകുകയാണ് ഭാരത് ഭവന്‍. കൊറോണ പ്രതിരോധ കാലത്ത് ഫേയ്‌സ്ബുക് ലൈവ്, യൂട്യൂബ് ചാനല്‍ തുടങ്ങിയ നവമാധ്യമ ഇടങ്ങളിലൂടെ ശ്രദ്ധേയങ്ങളായ സാംസ്‌കാരിക പരിപാടികൾ മാര്‍ച്ച് മുതല്‍ ഭാരത് ഭവനില്‍ നടന്നു വരികയാണ്. 'കരുതല്‍ വീട്'എന്ന പേരില്‍ 20 വിഷയങ്ങളില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ മത്സരത്തില്‍ വന്‍ ജന പങ്കാളിത്തമാണ് ലഭിച്ചത്. ഇതിലെ മത്സര വിജയികള്‍ക്ക് ജൂലൈ മാസത്തില്‍ പുരസ്‌ക്കാരങ്ങള്‍ നല്‍കും. ഞായറാഴ്ച മുതല്‍ സാഹിത്യ മേഖലയിലെ പ്രഗല്‍ഭ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് സാഹിത്യ ലോകം എന്ന പേരില്‍ ഈ ആഴ്ച ഒരുക്കുന്ന ഫേയ്‌സ്ബുക് ലൈവില്‍ കവിയും എഴുത്തുകാരനുമായ എഴാച്ചേരി രാമചന്ദ്രനുമായി വി.എസ് ബിന്ദു നടത്തുന്ന അഭിമുഖം, കവിതയെ ജനകീയമാക്കിയ പ്രൊ.വി.മധുസൂദനന്‍ നായരുമായി യുവ കവി സുമേഷ് കൃഷ്ണന്‍ നടത്തുന്ന അഭിമുഖം, പ്രവാസ എഴുത്തുകാരി മീര കമല, ഹരിദേവ് കൃഷ്ണ കവിയും എഴുത്തുകാരനുമായ വിനോദ് വൈശാഖി, എഴുത്തുകാരിയും മലയാളം മിഷന്‍ ഡയറക്ടറുമായ സുജ സൂസന്‍ ജോര്‍ജ്ജ്, മാധ്യമ പ്രവര്‍ത്തയും എഴുത്തുകാരിയുമായ കെ. എ ബീന എന്നിവര്‍ സാഹിത്യ ലോകത്തെ വിവിധ ശൈലികളും എഴുത്തനുഭവങ്ങളും പങ്കുവയ്ക്കും. ഏപ്രില്‍ 2ന് സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ.എ. കെ. ബാലന്‍ ഉത്ഘാടനം നിര്‍വ്വഹിച്ച ഭാരത് ഭവന്‍ യൂട്യൂബ് ചാനല്‍ വഴി കഴിഞ്ഞ നാല് വര്‍ഷക്കാലത്തെ സാംസ്‌കാരിക അവതരണങ്ങള്‍ സംപ്രേക്ഷണം ചെയ്യുകയും കോവിഡ് പ്രതിരോധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. മെയ് 1 മുതല്‍ ഭാരത് ഭവന്‍ ഫേസ്ബുക് പേജില്‍ എല്ലാ ദിവസവും രാത്രി 7.30 മുതല്‍ 8.30 വരെ കലാസാംസ്‌കാരിക സാമൂഹിക ആരോഗ്യ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തി വരുന്ന ഫേസ്ബുക് ലൈവ് (നവമാധ്യമ സര്‍ഗ്ഗവേദി) ഇതിനോടകം ഏറെ ജനപ്രിയമായിരിക്കയാണ്. ഇന്നലെ ലോക പരിസ്ഥിതി ദിനത്തില്‍ പ്രൊഫസര്‍ ഇ.കുഞ്ഞി കൃഷ്ണനുമായി ഡോ. ശ്രീഭ ശ്രീജിത്ത് നടത്തിയ സംവാദം ശ്രദ്ധേയമായിരുന്നു. ഇന്ന് തുകല്‍ വാദ്യത്തിന്റെ ഡെമോണ്‍സ്ട്രേഷനും വിവിധ വാദ്യ ശൈലികളുമായി ആര്‍.എല്‍.വി ശ്യാം ശശിധരനും സംഘവും ഓണ്‍ലൈന്‍ ലൈവില്‍ എത്തും.

trivandrum