/kalakaumudi/media/post_banners/1d6d0a5f84ed9327ce17c3e61aa0ab3bb2794809d4a2ffdb29eca9908bb1e566.jpg)
തിരുവനന്തപുരം: ഭാരത് ഭവനും ഫ്രഞ്ച് എംബസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അലൈയന്‍സ് ഫ്രാന്‍സൈസും സംയുക്തമായി ഒരുക്കിയ 'ഡാന്‍സ് ഔര്‍ ചാഓസ്' എന്ന പുതുമയാര്‍ന്ന നൃത്ത രൂപം തൈക്കാട് ഭാരത് ഭവന്‍ ഓപ്പണ്‍ എയര്‍ തീയറ്ററില്‍ അരങ്ങേറി. മാലിയന്‍ നര്‍ത്തകനായ സൊലൈമാന്‍ സോനഗോ ആഫ്രിക്കന്‍ മാനവ ചരിത്രവുമായി സമന്വയിപ്പിച്ച ആത്മകഥാപരമായ ഡോക്യൂമെന്ററി സംഗീത നൃത്താവിഷ്‌കാരമായിരുന്നു ഇത്. നവീന നൃത്തശൈലിയിലൂടെ ആഫ്രിക്കന്‍ ജനമനസ്സിന്റെ പരിച്ചേദമാണ് സൂക്ഷ്മമായ സംഗീത-താള അകമ്പടിയോടെ നര്‍ത്തകന്‍ അരങ്ങില്‍ അവതരിപ്പിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
