എങ്ങനെ മറക്കും 'വൈശാലി'യെയും 'ഋഷ്യശൃംഗ'നെയും, വീണ്ടും ഓർമിപ്പിച്ച്‌ വൈറൽ ഫോട്ടോഷൂട്ട്

1988-ല്‍ ഭരതന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'വൈശാലി' മലയാള സിനിമയിലെ ക്ലാസിക്കുകളില്‍ ഒന്നാണ്. എംടിയുടെ തിരക്കഥയില്‍ ഭരതന്‍ തന്‍റെ മുദ്ര ചാര്‍ത്തിയ ചിത്രം എന്നും മലയാളികളുടെ മനസിലുണ്ട്

author-image
online desk
New Update
എങ്ങനെ മറക്കും  'വൈശാലി'യെയും 'ഋഷ്യശൃംഗ'നെയും, വീണ്ടും ഓർമിപ്പിച്ച്‌ വൈറൽ ഫോട്ടോഷൂട്ട്

1988-ല്‍ ഭരതന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'വൈശാലി' മലയാള സിനിമയിലെ ക്ലാസിക്കുകളില്‍ ഒന്നാണ്. എംടിയുടെ തിരക്കഥയില്‍ ഭരതന്‍ തന്‍റെ മുദ്ര ചാര്‍ത്തിയ ചിത്രം എന്നും മലയാളികളുടെ മനസിലുണ്ട്.

സുപര്‍ണ ആനന്ദ് അവതരിപ്പിച്ച 'വൈശാലി'യും സഞ്ജയ് മിത്ര അവതരിപ്പിച്ച 'ഋഷ്യശൃംഗനു'മായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

ഇപ്പോഴിതാ തന്‍റെ സുഹൃത്തുക്കളെ ക്യാമറയ്ക്കു മുന്നില്‍ നിര്‍ത്തി വൈശാലിയെയും ഋഷ്യശൃംഗനെയും പുനരവതരിപ്പിച്ചിരിക്കുകയാണ് യുവ ഫോട്ടോഗ്രാഫര്‍ മിഥുന്‍ ശാര്‍ക്കര.

 ഫോട്ടോഗ്രാഫറുടെ ക്ലിക്കുകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.

midhun saarkkara