
തിരുവനന്തപുരം: ആസ്വാദകർക്ക് കാഴ്ചയുടെ നവ്യാനുഭവവുമായി 'ഷെയ്ഡ്‌സ് ഓഫ് ലൈഫ്' ഗ്ലാസ് പെയിന്റിംഗ് പ്രദർശനം. തിരുവനന്തപുരം കേരള ലളിത കലാ അക്കാഡമി ആർട് ഗ്യാലറിയിൽ ജനുവരി 15 മുതൽ 18 വരെയാണ് പ്രദർശനം. ലേഖ ജ്യുവൽ ആണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. 'ഷെയ്ഡ്‌സ് ഓഫ് ലൈഫി'ന്റെ ഉദ്‌ഘാടനം ഇന്ന് വൈകുന്നേരം നാല് മണിക്ക് നടന്ന ചടങ്ങിൽ കാരയ്ക്കാമണ്ഡപം വിജയകുമാർ നിർവ്വഹിച്ചു. രാവിലെ 10 മുതൽ വൈകുന്നേരം 6:30 വരെയാണ് പ്രദർശനം.